Plus Two Results
കാലുകൊണ്ടെഴുതി ഫുള്‍ എ പ്ലസ്; വിജയഭേരി മുഴക്കി വീണ്ടും ദേവിക
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jul 28, 01:30 pm
Wednesday, 28th July 2021, 7:00 pm

മലപ്പുറം: ഇരുകൈകളുമില്ലാതെ കാലുകള്‍ കൊണ്ട് പരീക്ഷയെഴുതിയ ദേവിക സി.പി, പ്ലസ് ടുവിന് കരസ്ഥമാക്കിയത് മിന്നും ജയം. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ദേവിക എസ്.എസ്.എല്‍.സിയിലെ വിജയം ആവര്‍ത്തിച്ചു.

വള്ളിക്കുന്ന് സി.ബി.എച്ച്.എസ്. സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ദേവിക. ഹ്യൂമാനിറ്റീസായിരുന്നു ദേവികയുടെ വിഷയം.

ഒലിപ്രംകടവിന് സമീപം താമസിക്കുന്ന ചോയിമഠത്തില്‍ പാതിരാട്ട് സജീവിന്റേയും സുജിതയുടേയും മകളായ ദേവിക ജനിച്ചതുതന്നെ ഇരുകൈകളുമില്ലാതെയാണ്. അച്ഛനുമമ്മയും അവളെ കാലുകള്‍കൊണ്ട് എഴുതാന്‍ പഠിപ്പിച്ചു.

കാലുകൊണ്ട് മനോഹരമായ ചിത്രംവരയ്ക്കാനും ദേവികയ്ക്ക് കഴിയും. സ്വപ്നചിത്ര കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ഭിന്നശേഷിക്കാര്‍ക്കായി സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ദേവിക വരച്ച ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു.