Advertisement
Entertainment
സൂപ്പർ ഫൺ പ്ലോട്ടുമായി മോഹൻലാലും ആ സംവിധായകനും വീണ്ടും ഒന്നിക്കുന്നു, ആശിർവാദ് സിനിമാസിന്റെ അടുത്ത പടം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 08, 01:57 pm
Monday, 8th July 2024, 7:27 pm

സത്യൻ അന്തിക്കാട് മോഹൻലാൽ സിനിമകൾ എന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്. മോഹൻലാലിനെ ഒരു സാധാരണക്കാരനായി സത്യൻ അന്തിക്കാട് അവതരിപ്പിച്ചപ്പോഴെല്ലാം മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ.

നാടോടിക്കാറ്റ്, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്.

കുറച്ചു നാളുകളായി ഇരുവരും ഒരു സിനിമയ്ക്കായി ഒന്നിച്ചിട്ട്. എന്നും എപ്പോഴുമാണ് രണ്ടുപേരും അവസാനമായി ഒന്നിച്ച ചിത്രം. എന്നാൽ തന്റെ അടുത്ത ചിത്രം മോഹൻലാലിനൊപ്പമായിരിക്കുമെന്ന് സത്യൻ അന്തിക്കാട് ഈയിടെ ഒരു സൂചന നൽകിയിരുന്നു. എന്നാൽ അതുറപ്പിക്കുന്ന വിധത്തിൽ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യൻ ഇപ്പോൾ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

സൂപ്പർ ഫൺ പ്ലോട്ടുമായി ഒരു മോഹൻലാൽ – സത്യൻ അന്തിക്കാട് ചിത്രം വരുന്നു എന്നാണ് സ്റ്റോറിയിൽ അനൂപ് സത്യൻ കുറിച്ചിരിക്കുന്നത്. നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയും ചിത്രത്തിൽ കാണാം. ആശിർവാദ് സിനിമാസ് ആയിരിക്കും ചിത്രം നിർമിക്കുക എന്നാണ് റിപ്പോർട്ടുകൾ.

ആരാധകരടക്കം നിരവധിപേരാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്. 2024ൽ പ്രതീക്ഷയുള്ള ഒരുപിടി മോഹൻലാൽ ചിത്രങ്ങളുണ്ട്.


എമ്പുരാൻ, തരുൺ മൂർത്തി – മോഹൻലാൽ ചിത്രം, ബറോസ്, റമ്പാൻ തുടങ്ങിയ സിനിമകൾക്കൊപ്പം വീണ്ടുമൊരു സത്യൻ അന്തിക്കാട് മാജിക് കിട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

 

Content Highlight:  Update Of Mohanlal – Sathyan Anthikkad New Movie