Entertainment
എണ്‍പത് കടന്ന എന്നെയും അറുപത്തിയഞ്ചിലെത്തിയ ശരാദയെയും നാല്‍പ്പത് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒന്നിപ്പിച്ചത് അദ്ദേഹം: മധു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 29, 03:07 pm
Tuesday, 29th April 2025, 8:37 pm

മലയാള സിനിമയില്‍ കാലങ്ങളായി നിറഞ്ഞു നില്‍ക്കുന്ന നടനാണ് മധു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം മുതല്‍ സിനിമയിലുണ്ടായ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ് മികച്ച സിനിമകളുടെ ഭാഗമായി മാറാന്‍ അദ്ദേഹത്തിന് എന്നും സാധിച്ചിട്ടുണ്ട്. മലയാള സിനിമ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ചെമ്മീന്‍, ഓളവും തീരവും തുടങ്ങിയ സിനിമകളിലെല്ലാം മധു ആയിരുന്നു നായകന്‍.

ഇപ്പോള്‍ മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായ ശ്രീകുമാരന്‍ തമ്പിയെ കുറിച്ച് സംസാരിക്കുകയാണ് മധു. കാക്കത്തമ്പുരാട്ടി എന്ന ശ്രീകുമാരന്‍ തമ്പിയുടെ ആദ്യത്തെ നോവല്‍ ഭാസ്‌കരന്‍ മാഷ് സിനിമയാക്കിയപ്പോള്‍ പ്രധാനകഥാപാത്രങ്ങളിലൊന്നായ രാജപ്പന്റെ വേഷത്തില്‍ അഭിനയിക്കാനും അദ്ദേഹം സംവിധായകനായി മാറിയപ്പോള്‍ അദ്ദേഹത്തിന്റെ പത്തോളം സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും തനിക്ക് കഴിഞ്ഞുവെന്നും മധു പറയുന്നു.

വേനലില്‍ ഒരു മഴ എന്ന ചിത്രമാണ് ശ്രീകുമാരന്‍ തമ്പിയുടെ സംവിധാനത്തില്‍ താന്‍ ആദ്യമായി അഭിനയിച്ച ചിത്രമെന്ന് മധു പറഞ്ഞു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശ്രീകുമാരന്‍ തമ്പി അമ്മയ്‌ക്കൊരു താരാട്ട് എന്ന ചിത്രം എടുത്തതെന്നും എണ്‍പത് കടന്ന തന്നെയും അറുപത്തിയഞ്ചിലെത്തിയ ശരാദയെയും നാല്‍പ്പത് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒന്നിപ്പിച്ചതും ആ ചിത്രത്തിലൂടെ തമ്പിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കാക്കത്തമ്പുരാട്ടി എന്ന തമ്പിയുടെ ആദ്യത്തെ നോവല്‍ ഭാസ്‌കരന്‍ മാഷ് സിനിമയാക്കിയപ്പോള്‍ പ്രധാനകഥാപാത്രങ്ങളിലൊന്നായ രാജപ്പന്റെ വേഷത്തില്‍ അഭിനയിക്കാനും തമ്പി സംവിധായകനായി മാറിയപ്പോള്‍ അദ്ദേഹത്തിന്റെ പത്തോളം സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും എനിക്ക് കഴിഞ്ഞു.

സിനിമയുടെ ടോട്ടാലിറ്റിയെക്കുറിച്ച് നല്ല അറിവുള്ളതുകൊണ്ട് തമ്പിയുടെ സിനിമകളെക്കുറിച്ച് അക്കാലത്തെ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുണ്ടായിരുന്നത്. വേനലില്‍ ഒരു മഴയാണ് തമ്പിയുടെ സംവിധാനത്തില്‍ ഞാനഭിനയിച്ച ആദ്യചിത്രം. മഹേന്ദ്രന്‍ രജിനികാന്തിനെ നായകനാക്കി സംവിധാനം ചെയ്ത ‘മുള്ളും മലരും’ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു മികച്ച സാമ്പത്തിക വിജയം നേടിയ വേനലില്‍ ഒരു മഴ എന്ന ചിത്രം.

ആറേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തമ്പി അമ്മയ്‌ക്കൊരു താരാട്ട് എന്ന ചിത്രം എടുത്തത്. എണ്‍പത് കടന്ന എന്നെയും അറുപത്തിയഞ്ചിലെത്തിയ ശരാദയെയും നാല്‍പ്പത് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഒന്നിപ്പിച്ചതും അതില്‍ അഭിനയിപ്പിച്ചതും തമ്പിയായിരുന്നു,’ മധു പറയുന്നു.

Content Highlight: Madhu Talks About Sreekumaran Thambi