ബി.ജെ.പി ഭരണത്തിന് കീഴില്‍ ഉത്തര്‍പ്രദേശ് ഭീതിയില്‍;ഏകാധിപതികളുടെ പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് ഭൂപേഷ് ഭാഗല്‍
ലഖ്‌നൗ: ബി.ജെ.പി ഭരണത്തില്‍ ഉത്തര്‍പ്രദേശ് ഭീതിയിലാണ് കഴിയുന്നതെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍.
വിമതശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന ഏകാധിപതികളുടെ പാര്‍ട്ടിയായതിനാല്‍ ബി.ജെ.പി ഭരണത്തിന് കീഴില്‍ ഉത്തര്‍പ്രദേശ് ഭീതിയിലാണ് കഴിയുന്നതെന്നാണ് ഭാഗല്‍ പറഞ്ഞത്.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നുംതന്നെ ബി.ജെ.പി പൂര്‍ത്തീകരിച്ചില്ലെന്നും മതപരമായ കാര്യങ്ങള്‍ പറഞ്ഞ് ബി.ജെ.പി ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണെന്നും ഭാഗല്‍ പറഞ്ഞു.
വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്രത്തിന്റെ തീരുമാനം രാഷ്ട്രീയമായ നീക്കം മാത്രമാണെന്നും കര്‍ഷകര്‍ക്ക് നരേന്ദ്ര മോദി സര്‍ക്കാരിലുള്ള വിശ്വാസം ഇല്ലാതായെന്നും ഭാഗല്‍ പറഞ്ഞു.
”കര്‍ഷകര്‍ക്ക് മോദി സര്‍ക്കാരിലുള്ള എല്ലാ വിശ്വാസവും നഷ്ടപ്പെട്ടുവെന്നത് വ്യക്തമാണ്. ഇനി അവര്‍ ബി.ജെ.പിയെ വിശ്വസിക്കുന്നില്ല. രാഷ്ട്രീയ നാശം ശാശ്വതമാണ്. നിയമം പിന്‍വലിക്കാനുള്ള തീരുമാനത്തിന് ബി.ജെ.പിയെ കര്‍ഷക സൗഹൃദ പാര്‍ട്ടിയാക്കാന്‍ കഴിയില്ല,” അദ്ദേഹം പറഞ്ഞു.
Content Highlights: UP lives in fear under BJP rule; SP, BSP compromised in favour of saffron party: Bhupesh Baghel