മീററ്റ്: ഉത്തര്‍പ്രദേശില്‍ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ കൂട്ടബലാത്സംഗത്തിന് ഇരയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.
നാല്‌പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പ്രതികളുടെ പേരുകള്‍ എഴുതിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
മറ്റ് രണ്ട് പേര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ടെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ കേശവ് കുമാര്‍ പറഞ്ഞു. ലഖാന്‍, വികാസ് എന്നിവരാണ് അറസ്റ്റിലായ രണ്ടുപേര്‍. പെണ്‍കുട്ടിയുടെ ഗ്രാമത്തിനടുത്തുള്ള ഗ്രാമത്തിലാണ് ഇവര്‍ താമസിക്കുന്നത്.
ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു പെണ്‍കുട്ടിയെ നാല് പേര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവം വീട്ടുകാരെ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് കുട്ടി ആത്മഹത്യ ചെയ്തത്. വീട്ടുകാര്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിക്കെ മരണപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക