കീവ്: റഷ്യ ഉക്രൈന് മേല്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം അയല്‍രാജ്യങ്ങള്‍ക്ക് മേലുള്ള തന്റെ വിശ്വാസം നഷ്ടപ്പെട്ടെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി.
”ഞാന്‍ ഈ ലോകത്തില്‍ വിശ്വസിക്കുന്നില്ല. ഞങ്ങള്‍ വാക്കുകളില്‍ വിശ്വസിക്കുന്നില്ല. റഷ്യന്‍ അധിനിവേശത്തിന് ശേഷം, ഞങ്ങള്‍ ഞങ്ങളുടെ അയല്‍ക്കാരെ വിശ്വസിക്കുന്നില്ല,” സെലന്‍സ്‌കി പറഞ്ഞു.
തങ്ങള്‍ക്ക് തങ്ങളെ മാത്രമാണ് വിശ്വാസമെന്നും ഉക്രൈന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ”നിലവിലുള്ള ഒരേയൊരു വിശ്വാസം തങ്ങളില്‍ തന്നെയാണ്, ഞങ്ങളുടെ ആളുകളില്‍, ഞങ്ങളുടെ സേനയില്‍,” സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ സെലന്‍സ്‌കി പറഞ്ഞു.
”അത്രമാത്രം. ഇനി ഒരിക്കലുമില്ല. ഇങ്ങനെ എല്ലാവരും ഇതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. എങ്കിലും നിങ്ങള്‍ കാണുന്നത് പോലെ എല്ലാവര്‍ക്കും കാര്യങ്ങള്‍ ചെയ്യാനുള്ള ധൈര്യമില്ല,” പ്രസിഡന്റ് പറഞ്ഞു.
തലസ്ഥാനമായ കീവില്‍ നിന്നും റഷ്യന്‍ സേന പിന്‍വലിഞ്ഞുവെങ്കിലും അവര്‍ ഇനിയും തിരിച്ചടിക്കില്ലെന്നും കീവ് കീഴടക്കാന്‍ ശ്രമിക്കില്ലെന്നും വിശ്വസിക്കാനാവില്ല എന്ന് സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.