ലണ്ടന്‍: മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ ലോകത്താകമാനം 30 പേര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തി യു.കെ. റഷ്യയിലെയും ഇറാനിലെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള 30 പേര്‍ക്കെതിരെയാണ് ബ്രിട്ടന്‍ ഉപരോധം പ്രഖ്യാപിച്ചത്.
പീഡനം, ലൈംഗികാതിക്രമം, മറ്റ് ക്രമിനല്‍ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടവര്‍ എന്നിവരെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ബ്രിട്ടന്‍ അവകാശപ്പെടുന്നു.
അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തിന്റെയും ആഗോള മനുഷ്യാവകാശ ദിനത്തിന്റെയും ഭാഗമായാണ് ഉപരോധങ്ങള്‍ പ്രഖ്യാപിച്ചതെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചു.
മൗലികാവകാശ ലംഘനങ്ങള്‍ക്ക് പിന്നിലുള്ളവരെ തുറന്നുകാട്ടാനാണ് ഈ ഉപരോധമെന്ന് ബ്രിട്ടണ്‍ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പ്രസ്താവനയില്‍ പറഞ്ഞു.