Entertainment
മോഹന്‍ലാല്‍ - ശോഭന ജോഡിക്കുവേണ്ടി ഉണ്ടായ സിനിമയല്ല തുടരും: തരുണ്‍ മൂര്‍ത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 27, 07:32 am
Sunday, 27th April 2025, 1:02 pm

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ – ശോഭന ജോഡികളൊന്നിച്ച സിനിമയാണ് തുടരും. ചിത്രം കഴിഞ്ഞ ദിവസ (വെള്ളിയാഴ്ച)മാണ് തിയേറ്ററിലെത്തിയത്. ചിത്രം തിയേറ്ററിലെത്തിയതുമുതല്‍ മികച്ച അഭിപ്രായമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

ഇപ്പോള്‍ പ്രേക്ഷകര്‍ എന്ത് ചിന്തിക്കും എന്നുവെച്ച് ഒരിക്കലും ഒരു സിനിമ ഉണ്ടാക്കാനാവില്ലെന്ന് തരുണ്‍ മൂര്‍ത്തി പറയുന്നു. തിരക്കഥയിലെ കഥാപാത്രങ്ങള്‍ വിശ്വസനീയമാക്കാന്‍ എന്ത് ചെയ്യണം എന്നാണ് കാസ്റ്റിങ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ലളിത എന്ന തമിഴ് പശ്ചാത്തലമുള്ള സ്ത്രീയായി ശോഭനയെ തെരഞ്ഞെടുക്കാന്‍ വളരെ എളുപ്പമായിരുന്നുവെന്നും തരുണ്‍ പറഞ്ഞു.

മോഹന്‍ലാലും ശോഭനയും പ്രേക്ഷകരുടെ മനസില്‍ അത്രയും പതിഞ്ഞ ജോഡി എന്നതിനെക്കഴിഞ്ഞും ആ കഥയാണ് പ്രസന്റ് ചെയ്തിരിക്കുന്നതെന്നും കഥയെ മുഴുവന്‍ കണ്‍വിന്‍സ് ചെയ്യാന്‍ ഈ ജോഡി സഹായിക്കുമെന്നും തരുണ്‍ വ്യക്തമാക്കി.

മോഹന്‍ലാല്‍ – ശോഭന ജോഡിക്ക് വേണ്ടി ഉണ്ടായ കഥയല്ല ഇതെന്നും മറിച്ച് കഥയ്ക്ക് വേണ്ടിയുണ്ടായ ജോഡിയാണിതെന്നും തരുണ്‍ കൂട്ടിച്ചേര്‍ത്തു.

‘പ്രേക്ഷകര്‍ എന്ത് ചിന്തിക്കും എന്നുവെച്ച് ഒരിക്കലും ഒരു സിനിമ ഉണ്ടാക്കാനാവില്ല. നമുക്ക് കിട്ടുന്ന തിരക്കഥയിലെ കഥാപാത്രങ്ങള്‍ ബോധ്യപ്പെടാന്‍ അല്ലെങ്കില്‍ വിശ്വസനീയമാക്കാന്‍ എന്ത് ചെയ്യണം എന്നാണ് കാസ്റ്റിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. ലളിത എന്ന തമിഴ് പശ്ചാത്തലമുള്ള സ്ത്രീയെ അവതരിപ്പിക്കാന്‍ ശോഭനയെ തെരഞ്ഞെടുക്കാന്‍ വളരെ എളുപ്പമായിരുന്നു.

മോഹന്‍ലാലും ശോഭനയും പ്രേക്ഷകരുടെ മനസില്‍ അത്രയും പതിഞ്ഞ ജോഡി എന്നതിനെക്കാളും ആ കഥയാണ് പ്രസന്റ് ചെയ്തിരിക്കുന്നത്. കഥയെ മുഴുവന്‍ കണ്‍വിന്‍സ് ചെയ്യാന്‍ ഈ ജോഡി സഹായിക്കും എന്നേയുള്ളു. മോഹന്‍ലാല്‍ – ശോഭന ജോഡിക്ക് വേണ്ടി ഉണ്ടായ കഥയല്ല, മറിച്ച് കഥയ്ക്ക് വേണ്ടിയുണ്ടായ ജോഡിയാണ്,’ തരുൺ പറയുന്നു.

കഴിഞ്ഞ രണ്ട് സിനിമകളിലൂടെ മലയാളികള്‍ക്കിടയില്‍ ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് തരുണ്‍ മൂര്‍ത്തി. ലുക്മാന്‍ അവറാന്‍, ബാലു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രമായിരുന്നു ഓപ്പറേഷന്‍ ജാവ. സിനിമ വലിയ ശ്രദ്ധ നേടിയിരുന്നു.

2022ല്‍ പുറത്തിറങ്ങിയ തരുണിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു സൗദി വെള്ളക്ക. ഓപ്പറേഷന്‍ ജാവയില്‍ നിന്ന് വ്യത്യസ്തമായ സിനിമയായിരുന്നു ഇത്. വലിയ നിരൂപക പ്രശംസകളും അവാര്‍ഡുകളും നേടാന്‍ സൗദി വെള്ളക്കക്ക് സാധിച്ചിരുന്നു.

Content Highlight: The film Thudarum is not made for the Mohanlal-Sobhana pair  says Tarun Murthy