ന്യൂദല്‍ഹി: തമിഴ്‌നാട്ടിലെ തെങ്കാശി ജില്ലയിലെ കുറ്റാലത്ത് പ്രവര്‍ത്തക്കുന്ന ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അള്‍ട്രനേറ്റീവ് മെഡിസിന്‍സ് എന്ന സ്ഥാപനത്തിനെതിരെ യു.ജി.സി(university grants commission)യുടെ മുന്നറിയിപ്പ്. 1956ലെ യു.ജി.സി നിയമത്തിന്റെ കടുത്ത ലംഘനമായിട്ടാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് യു.ജി.സിയുടെ വെബ്‌സൈറ്റില്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
‘യൂണിവേഴ്സിറ്റി’ എന്ന വാക്ക് ഈ സ്ഥാപനത്തിന്റെ പേരിനൊപ്പം ചേര്‍ക്കാനാകില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.
ഈ വര്‍ഷം നിരവധി മലയാളികളടക്കം 46 പേര്‍ക്ക് പ്രവാചക വൈദ്യത്തില്‍ ഈ ‘യൂണിവേഴ്‌സിറ്റി’യില്‍ നിന്ന് വ്യജമായി ‘ഡോക്ടറേറ്റ്’ നല്‍കിയത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഡൂള്‍ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഈ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്ന നിര്‍ദേശങ്ങളാണ് മാര്‍ച്ച 29ന് പുറത്തിറക്കിയ യു.ജി.സിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
‘ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അള്‍ട്രനേറ്റീവ് മെഡിസിന്‍സ് പോലുള്ള സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നത് വിദ്യാര്‍ത്ഥികളുടെ കരിയര്‍ അപകടത്തിലാക്കും. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതു അറിയിപ്പിലൂടെ യു.ജിസി നിര്‍ദേശം നല്‍കുകയാണ്,’ യു.ജി.സി പത്രക്കുറിപ്പില്‍ പറഞ്ഞു.
അതേസമയം, കോണ്‍സ്റ്റിസ്റ്റ്യൂഷണല്‍ യൂണിവേഴ്‌സിറ്റി ഗ്രേയ്ഡിങിന്റെ(സി.യു.ജി) അതായത് മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന സെഷന്‍ ഉപയോഗിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നാണ് ഇവരുടെ വെബ്‌സൈറ്റില്‍ പറയുന്നത്.