വെല്‍ ഡണ്‍ ഉഗാണ്ട! ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തേഞ്ഞു, രണ്ടാം വരവില്‍ ചരിത്രം കുറിച്ചു!
Sports News
വെല്‍ ഡണ്‍ ഉഗാണ്ട! ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തേഞ്ഞു, രണ്ടാം വരവില്‍ ചരിത്രം കുറിച്ചു!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 6th June 2024, 10:30 am

ഐ.സി.സി ടി-20 ലോകകപ്പില്‍ പാപുവാ ന്യൂ ഗ്വിനിയക്കെതിരെ ഉഗാണ്ടക്ക് മൂന്ന് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഉഗാണ്ട ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പാപുവാ ന്യൂ ഗ്വിനിയ 19.1 ഓവറില്‍ 77 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഉഗാണ്ട 18.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇതോടെ ഉഗാണ്ട ഐ.സി.സി ടി-20 ലോകകപ്പ് ചരിത്രത്തില്‍ തങ്ങളുടെ ആദ്യ വിജയം രചിച്ചിരിക്കുകയാണ്. ഇതോടെ ക്രിക്കറ്റ് കാണാത്ത കുഞ്ഞന്മാര്‍ എന്ന ഖ്യാതിയും മാറിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് നാണം കെട്ട തോല്‍വി വഴങ്ങിയതോടെ വലിയവിമര്‍ശനങ്ങള്‍ക്ക ഉഗാണ്ട വിധേയമായിരുന്നു. അഫ്ഗാന്‍ നേടിയ 183 റണ്‍സിനടുത്തെത്താതെ 16 ഓവറില്‍ 58 റണ്‍സിനാണ് ടീം തകര്‍ന്നത്.

എന്നാല്‍ ലോ സ്‌കോറില്‍ എതിരാളികളെ വരിഞ്ഞുകെട്ടി ഉഗാണ്ട വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്.

ഉഗാണ്ടയുടെ ബൗളിങ്ങില്‍ ഫ്രാങ്ക് സുബുക തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. നാല് ഓവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ നാല് റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റുകളാണ് ഫ്രാങ്ക് നേടിയത്.

ഉഗാണ്ടയുടെ ഹിരി ഹിരി, ചാള്‍സ് അമിനി എന്നിവരെ പുറത്താക്കിയാണ് ഫ്രാങ്ക് കരുത്തുകാട്ടിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തില്‍ പിന്നാലെ മെന്‍സ് ടി-20 കപ്പില്‍ ഒരു ഇന്നിങ്‌സില്‍ നാല് ഓവറില്‍ ഏറ്റവും കുറവ് റണ്‍സ് വിട്ടുനല്‍കുന്ന താരമായി മാറാനും ഫ്രാങ്കിന് സാധിച്ചിരുന്നു.

നിലവില്‍ സി ഗ്രൂപ്പില്‍ രണ്ച് പോയിന്റ് സ്വന്തമാക്കി മൂന്നാം സ്ഥാനത്താണ് ഉഗാണ്ട. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു വിജയമാണ് ഉഗാണ്ടയ്ക്കുള്ളത്. ഒന്നാം സ്ഥാനത്ത് ഒരു മത്സരത്തില്‍ നിന്ന് രണ്ട് പോയിന്റും +6.250 സ്‌ട്രൈക്ക് റേറ്റുള്ള അഫ്ഗാനിസ്ഥാനുമാണ്.

 

Content Highlight: Uganda In record Achievement In t20 world Cup 2024