Chengannur By-Election 2018
യു.ഡി.എഫിന്റെ വിശ്വാസ്യത നഷ്ടപെട്ടു: എം.പി വീരേന്ദ്രകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 31, 02:17 pm
Thursday, 31st May 2018, 7:47 pm

കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ യു.ഡി.എഫിനെ രൂക്ഷമായി വിമര്‍ശിച്ച് എം.പി വിരേന്ദ്രകുമാര്‍ രംഗത്തെത്തി.

ബി.ജെ.പിയെ നേരിടാനുള്ള ഇച്ഛാശക്തി കോണ്‍ഗ്രസ്സിന് നഷ്ടപെട്ടെന്നും, അത് ജനം തിരിച്ചറിഞ്ഞതിന്റെ തെളിവാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് വിജയം എന്നാണ് എം.പി. വീരേന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

മൃദുഹിന്ദുത്വ നിലപാട് ഉപേക്ഷിച്ച് വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ ഇനിയെങ്കിലും കോണ്‍ഗ്രസ് തയ്യാറാവണമെന്നും എം.പി വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.

ചെങ്ങന്നൂരിലെ ഇരുപതിനായിരത്തോളം വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ്സ് ഇടതുപക്ഷ മുന്നണിയോട് പരാജയപ്പെട്ടത്. കോണ്‍ഗ്രസ്സിന് മുന്‍ തൂക്കമുള്ള പ്രദേശങ്ങളില്‍ പോലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ വലിയ മുന്നേറ്റം നടത്തിയിരുന്നു.

യു.ഡി.എഫിന് മുന്‍തൂക്കമുള്ള മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും എല്‍.ഡി.എഫിനാണ് ഇത്തവണ ഭൂരിപക്ഷമുള്ളത്. കഴിഞ്ഞ ഇലക്ഷനില്‍ ലഭിച്ച 7983 വോട്ട് ഭൂരിപക്ഷമാണ് എല്‍.ഡി.എഫ് ഇത്തവണ 20,956 ആയി ഉയര്‍ത്തിയത്.