മലേറിയ, ഡെങ്കിപ്പനി; കൊതുകുതിരിയുടെ ചിത്രം പങ്കുവെച്ച് വീണ്ടും ഉദയനിധി സ്റ്റാലിന്‍
national news
മലേറിയ, ഡെങ്കിപ്പനി; കൊതുകുതിരിയുടെ ചിത്രം പങ്കുവെച്ച് വീണ്ടും ഉദയനിധി സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th September 2023, 8:50 am

ചെന്നൈ: കൊതുകുതിരിയുടെ ചിത്രം പങ്കുവെച്ച് തമിഴ്‌നാട് യുജനകാര്യ മന്ത്രി ഉദയനിധി സ്റ്റാലിന്‍. ഒരു ക്യാപ്ഷനുമില്ലാതെയാണ് കൊതുകുതിരിയുടെ ചിത്രം ഉദയനിധി പങ്കുവെച്ചിരിക്കുന്നത്.

മുമ്പ് ഡെങ്കിപ്പനി, മലേറിയ മുതലായ കൊതുകുകള്‍ പരത്തുന്ന പകര്‍ച്ചവ്യാധിയോട് സനാതന ധര്‍മത്തെ ഉപമിച്ച ഉദയനിധി സനാതനത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞിരുന്നു. ഈ പ്രസ്താനയും കൊതുകുതിരിയുടെ ചിത്രത്തോട് കൂട്ടിവായിക്കുന്നവരുണ്ട്.

സനാതന ധര്‍മം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു. പരാമര്‍ശത്തില്‍ ഉദയനിധിക്കെതിരെ യു.പി പൊലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ ദിവസം ബി.ജെ.പിയെ വിഷപാമ്പെന്ന് വിളിച്ച ഉദയനിധി പ്രതിപക്ഷ കക്ഷിയായ എ.ഐ.എ.ഡി.എം.കെ പാമ്പുകള്‍ താവളമാക്കുന്ന മാലിന്യം ആണെന്നും പറഞ്ഞിരുന്നു. നെയ്‌വേലിയില്‍ ഡി.എം.കെ എം.എല്‍.എ സഭാ രാജേന്ദ്രന്റെ വിവാഹ ചടങ്ങിലായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.

‘ഒരു വിഷപ്പാമ്പ് നിങ്ങളുടെ വീട്ടിലേക്ക് കടന്നാല്‍, അതിനെ പുറത്തേക്ക് വലിച്ചെറിഞ്ഞാല്‍ മാത്രം പോര. കാരണം അത് നിങ്ങളുടെ വീടിനടുത്തുള്ള ചപ്പുചവറുകളില്‍ ഒളിച്ചേക്കാം. നിങ്ങള്‍ സമീപത്തെ കുറ്റിച്ചെടികള്‍ ഒഴിവാക്കിയില്ലെങ്കില്‍ പാമ്പ് നിങ്ങളുടെ വീട്ടിലേക്ക് തിരിച്ചുവരും.

ഇതിനെ ഇപ്പോഴത്തെ സാഹചര്യവുമായി താരതമ്യപ്പെടുത്തിയാല്‍, തമിഴ്നാട് നമ്മുടെ വീടാണ്, ബി.ജെ.പിയാണ് വിഷപ്പാമ്പ്, നമ്മുടെ വീടിനടുത്തുള്ള മാലിന്യമാണ് എ.ഐ.എ.ഡി.എം.കെ. മാലിന്യം നീക്കം ചെയ്തില്ലെങ്കില്‍ വിഷപ്പാമ്പിനെ പുറത്താക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ബി.ജെ.പിയെ തുരത്താന്‍ എ.ഐ.എ.ഡി.എം.കെയെയും അകറ്റി നിര്‍ത്തണം,’ ഉദയനിധി പറഞ്ഞു.

Content Highlight: Udayanidhi Stalin shared a picture of a mosquito net