Daily News
രോഹിത് വെമുല പ്രക്ഷോഭം: ഹൈദരാബാദ് സര്‍വകലാശാലയില്‍ രണ്ട് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Jun 13, 06:12 pm
Monday, 13th June 2016, 11:42 pm

hcu

ഹൈദരാബാദ്:  ഹൈദരാബാദ് സര്‍വകലാശാലയില്‍ രോഹിത് വെമുല പ്രക്ഷോഭത്തെ പിന്തുണച്ചതിന് രണ്ട് അധ്യാപകരെ സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തു. ദളിത് പ്രൊഫസറായ കെ.വൈ രത്‌നം, അസിസ്റ്റന്റ് പ്രൊഫസര്‍ തഥാഗത സെന്‍ഗുപ്ത എന്നിവരെയാണ് രഹസ്യ ഉത്തരവിലൂടെ സര്‍വകലാശാല എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്തത്.

48 മണിക്കൂര്‍ നേരത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞാല്‍ നിയമപ്രകാരം സസ്‌പെന്‍ഡ് ചെയ്യാമെന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി. മാര്‍ച്ച് 22ന് വി.സി അപ്പറാവുവിന്റെ ഓഫീസിന് സമീപം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സെന്‍ഗുപ്തയെയും രത്‌നത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

രോഹിത് വെമുലയ്ക്ക് നീതി തേടിയുള്ള പ്രക്ഷോഭത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്നു നിന്നവരാണ് ഇരുവരും. കെ.വൈ രത്‌നം പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം പ്രൊഫസറാണ്. സര്‍വകലാശാലയില്‍ അംബേദ്കര്‍ സ്റ്റഡി സെന്റര്‍ ആരംഭിച്ചത് കെ.വൈ രത്‌നമാണ്. സര്‍വകലാശാലയിലെ ഗണിത വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് സെന്‍ഗുപ്ത.