Obituary
പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാര്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാര്‍ (87) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

40 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ കള്‍ട്ട് ക്ലാസിക് സിനിമകളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത വ്യക്തിയാണ് മനോജ് കുമാര്‍. 1992ല്‍ ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ക്കായി രാജ്യം അദ്ദേഹത്തിന് പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

2015ല്‍ സിനിമാ മേഖലയിലെ ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ദേശസ്‌നേഹ സിനിമകളിലൂടെ പ്രശസ്തനായതിനാല്‍ അദ്ദേഹം അറിയപ്പെട്ടിരുന്നത് ഭരത് കുമാര്‍ എന്നായിരുന്നു.

Content Highlight: Famous Bollywood Actor And Directer Manoj Kumar Passes Away