Entertainment
ആ മലയാള നടന്റെ ആവേശവും സമര്‍പ്പണവും അതിശയിപ്പിക്കുന്നത്; അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യം: ബൃന്ദ മാസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 10, 12:28 pm
Thursday, 10th April 2025, 5:58 pm

നാല് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയര്‍ ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ്. പല തലമുറകളിലുള്ള നടന്മാരുമായും സംവിധായകരുമായും അദ്ദേഹം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് ഡാന്‍സ് കൊറിയോഗ്രാഫറും സംവിധായികയുമായ ബൃന്ദ മാസ്റ്റര്‍. ഇരുവരും തുടരും എന്ന ഏറ്റവും പുതിയ ചിത്രത്തില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നു. മോഹന്‍ലാല്‍ ഏറ്റവും എളുമയും സ്‌നേഹവുമുള്ള കഠിനാധ്വാനിയാണെന്നും മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും ബൃന്ദ മാസ്റ്റര്‍ പറയുന്നു.

ഒരു പുതുമുഖത്തിന്റെ സമര്‍പ്പണത്തോടെയും ആവേശത്തോടെയും മോഹന്‍ലാല്‍ തന്റെ ജോലിയെ സമീപിക്കുന്നത് കാണുന്നത് തന്നെ അതിശയകരമാണെന്നും ബൃന്ദ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ മോഹന്‍ലാലിനോടൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് ബൃന്ദ മാസ്റ്റര്‍ ഇക്കാര്യം പറഞ്ഞത്.

View this post on Instagram

A post shared by Brinda Parameshwar (@brinda_gopal)

‘ഇതിഹാസവും കംപ്ലീറ്റ് ആക്ടറും, ഏറ്റവും എളിമയുള്ള, മധുരമുള്ള, സ്‌നേഹമുള്ള, കരുതലുള്ള, കഠിനാധ്വാനികളില്‍ ഒരാളുമായ മോഹന്‍ലാല്‍ സാറിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. ഒരു പുതുമുഖത്തിന്റെ സമര്‍പ്പണത്തോടെയും ആവേശത്തോടെയും അദ്ദേഹം തന്റെ ജോലിയെ സമീപിക്കുന്നത് കാണുന്നത് തന്നെ അതിശയകരമാണ്.

അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുന്നത് ജോലിയെ ആരാധനയായി കാണാനും എപ്പോഴും അതില്‍ തന്നെ ഉറച്ചുനില്‍ക്കാനും എളിമയുള്ളവരായിരിക്കാനും മറ്റുള്ളവരോട് ബഹുമാനത്തോടെ പെരുമാറാനും നമ്മെ പഠിപ്പിക്കും,’ ബൃന്ദ മാസ്റ്റര്‍ പറഞ്ഞു.

തുടരും

മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് തുടരും. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ മികച്ച സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് തുടരും. ഏറെ വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും തുടരും എന്ന സിനിമക്കുണ്ട്. ചിത്രം ഏപ്രില്‍ 25 ന് തിയേറ്ററുകളിലെത്തും.

Content Highlight: Brinda Master Talks  About Mohanlal