ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റ് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാം ദിനം ആദ്യ സെഷന് ശേഷവും ഇന്ത്യ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അരങ്ങേറ്റക്കാരനായ യശ്വസ്വി ജെയ്‌സ്വാളുമാണ് ക്രീസിലുള്ളത്.
മത്സരത്തില്‍ ഒരു ഘട്ടത്തില്‍ പോലും വിന്‍ഡീസിന് ഇന്ത്യക്ക് മുകളില്‍ മേല്‍കൈ നേടാന്‍ സാധിച്ചിട്ടില്ല. ബൗളിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യമാണ് കാണാന്‍ സാധിക്കുന്നത്.
അര്‍ധ സെഞ്ച്വറി നേടിയതോടെ 50 റണ്‍സിന് മുകളില്‍ ഏറ്റവും കൂടുതല്‍ തവണ സ്‌കോര്‍ ചെയ്ത രണ്ടാമത്തെ താരമെന്ന റെക്കോഡാണ് രോഹിത്തിനെ തേടിയെത്തിയത്. അതോടൊപ്പം ടെസ്റ്റില്‍ ഓപ്പണറായി 3500 റണ്‍സും അദ്ദേഹം ഈ മത്സരത്തില്‍ കുറിച്ചിരുന്നു. എന്നാല്‍ മികച്ച ഫോമിലായിട്ടും മികച്ച പ്രകടനം നടത്തിയിട്ടും ട്വിറ്ററില്‍ ഒരു കൂട്ടം ആരാധകരുടെ ട്രോളുകളാണ് രോഹിത്തിന് നേരെ എത്തുന്നത്. ചെറിയ ടീമിനെതിരെ മാത്രം കളിക്കുന്ന താരമെന്നാണ് രോഹിത്തിനെ എല്ലവരും ട്രോളുന്നത്.
വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ച് തന്റെ സ്റ്റാറ്റ്‌സ് വര്‍ധിപ്പിക്കാന്‍ മാത്രമേ രോഹിത്തിന് സാധിക്കുകയുള്ളു എന്നും വലിയ ടീമുകളും കളികളും വരുമ്പോള്‍ മുട്ടടിക്കുമെന്നും ആരാധകര്‍ പറയുന്നു. രോഹിത്തിന്റെ ഇത്തരത്തിലുള്ള ഇന്നിങ്‌സൊന്നും ഇനി ആര്‍ക്കും ആവശ്യമില്ലെന്നും വാദിക്കുന്നവരുമുണ്ട്.
കഴിഞ്ഞ ഡബ്ല്യു.ടി.സി സൈക്കിളിലെ പ്രധാന മത്സരങ്ങളിലും മോശം പ്രകടനത്തിന് ഒരുപാട് ട്രോളുകള്‍ ഏറ്റുവാങ്ങിയ താരമാണ് രോഹിത് എന്നത് ശ്രദ്ധേയമാണ്. വിന്‍ഡീസിനെതിരെയുള്ള മത്സരത്തില്‍ അദ്ദേഹം സെഞ്ച്വറിയടിച്ചാലും ഒരു വിഭാഗം ആരാധകരുടെ ട്രോളുകള്‍ ലഭിച്ചേക്കാം.
Rohit Sharma has the 2nd most fifty plus score as an opener in Indian cricket history.
One of the greatest ever!!! pic.twitter.com/zEVlMl9GJq
— Johns. (@CricCrazyJohns) July 13, 2023
— Nikhil (@no_one1817) July 13, 2023
Even if he, gill or kohli scores 100’s it is useless now. It would have mattered if they scored in WTC final. Windies is a finished side and probably worst than associate nations. India would have won even without the senior folks against them
— Gurpreet Singh (@SethiGurpreet27) July 13, 2023
Minnow basher like his partner KLown Rahul, not an exclusive minnow basher though.
Overall, never plays when needed and in big games.— tweettrombone1 (@tweettrombone1) July 13, 2023
— Nikhil (@no_one1817) July 13, 2023
Let’s take a moment and appreciate the effort of the biggest Minnow basher in the history of cricket
Deshdrohit Supremacy 😭— Anant ~Team Fukra🙇♂️ (@Anant1758783727) July 13, 2023
Only score against minnows
— 🇮🇳 Vipul (@BeliefinKarma) July 13, 2023
Content Highlight: Twitter Trolls Rohit Sharma even after scoring against West Indies