കുറഞ്ഞ സിനിമകളിലൂടെ സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ഐശ്വര്യ മേനോന്‍. തമിഴ്, കന്നഡ, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ഒരുപോലെ അഭിനയിക്കുന്ന നടി കൂടിയാണ് ഐശ്വര്യ.
ബാലാജി മോഹന്‍ സംവിധാനം ചെയ്ത കാതലില്‍ സോദപ്പുവതു യെപ്പടി (2012) എന്ന തമിഴ് ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്.
2016ല്‍ പുറത്തിറങ്ങിയ മണ്‍സൂണ്‍ മാംഗോസ് എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയാണ് ഐശ്വര്യ മേനോന്‍ മലയാള സിനിമയില്‍ എത്തുന്നത്. മമ്മൂട്ടി നായകനായ ബസൂക്കയാണ് ഐശ്വര്യയുടെ അടുത്ത മലയാള ചിത്രം. ഇപ്പോള്‍ ഫഹദ് ഫാസിലിനെ കുറിച്ച് പറയുകയാണ് ഐശ്വര്യ.
ഫഹദ് ഒരു ഫിനോമിനല്‍ ആക്ടറാണെന്നും താന്‍ ഫഹദിന്റെ ഒരു വലിയ ഫാനാണെന്നുമാണ് നടി പറയുന്നത്. നടന്‍ അഭിനയിക്കുന്ന രീതി വളരെ വ്യത്യസ്തമാണെന്നും ഏതൊരു കഥാപാത്രവും എളുപ്പം പുള്ളോഫ് ചെയ്യാന്‍ പറ്റുമെന്നും ഐശ്വര്യ പറഞ്ഞു.
ഫഹദിന്റെ എല്ലാ സിനിമകളും മികച്ചതാണെന്ന് പറയുന്ന നടി കുമ്പളങ്ങി നൈറ്റ്‌സ്, ആവേശം, ട്രാന്‍സ് എന്നീ സിനിമകള്‍ തനിക്ക് ഏറെ ഇഷ്ടമാണെന്നും പറയുന്നു. ലൈഫ് നെറ്റ് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഐശ്വര്യ മേനോന്‍.
‘ഫഹദ് ഫാസില്‍ ഒരു ഫിനോമിനല്‍ ആക്ടറാണ്. ഞാന്‍ ഫഹദിന്റെ ഒരു വലിയ ഫാനാണ്. അദ്ദേഹം അഭിനയിക്കുന്ന രീതിയൊക്കെ വളരെ വ്യത്യസ്തമാണ്.
ഞാന്‍ ഫഹദിന്റെ ആവേശം എന്ന സിനിമയൊക്കെ കണ്ടിരുന്നു. ഏതൊരു കഥാപാത്രവും എളുപ്പം പുള്ളോഫ് ചെയ്യാന്‍ പറ്റുന്ന ഒരു മലയാള നടന്‍ കൂടിയാണ് അദ്ദേഹം. ഫഹദ് ഒരു ബ്ലസ്ഡായ ആക്ടറാണ്.
ഫഹദ് എന്ന് പറയുമ്പോള്‍ ‘ബ്ലസ്ഡ്’ എന്ന വാക്കാണ് പറയേണ്ടതെന്ന് തോന്നുന്നു. കാരണം വളരെ നാച്ചുറലായ ആക്ടറാണ് അദ്ദേഹം. കുമ്പളങ്ങി നൈറ്റ്‌സും ആവേശവും ട്രാന്‍സുമെല്ലാം എനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമകളാണ്.
അദ്ദേഹത്തിന്റെ എല്ലാ സിനിമകളും മികച്ചതാണ്. ഓരോ സിനിമയിലും തന്റെ വ്യത്യസ്തമായ ഷേഡുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന നടന്‍ കൂടിയാണ് ഫഹദ് ഫാസില്‍,’ ഐശ്വര്യ മേനോന്‍ പറയുന്നു.
Content Highlight: Iswarya Menon Talks About Fahadh Faasil