സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്ററില്‍ എഡിറ്റ് ബട്ടണ്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷമായി ജോലി ചെയ്ത് വരികയാണെന്ന് ട്വിറ്റര്‍ ഇന്‍കോര്‍പറേറ്റ്‌സ് അറിയിച്ചു.
എഡിറ്റ് ബട്ടണ്‍ കൊണ്ടുവരണമോ വേണ്ടയോ എന്നത് സംബന്ധിച്ച് ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ പോളിങ് ആരംഭിച്ചതിന് പിന്നാലെയാണ് ബട്ടണിന്റെ കാര്യം പരിഗണിച്ച് വരികയാണെന്ന് ട്വിറ്റര്‍ അറിയിച്ചത്.
now that everyone is asking…
yes, we’ve been working on an edit feature since last year!
no, we didn’t get the idea from a poll 😉
we’re kicking off testing within @TwitterBlue Labs in the coming months to learn what works, what doesn’t, and what’s possible.
— Twitter Comms (@TwitterComms) April 5, 2022
മസ്‌ക് ട്വീറ്റ് ചെയ്ത പോളിങ്ങില്‍ നിന്നും, ആളുകള്‍ക്ക് എഡിറ്റ് ബട്ടണ്‍ വേണമോ വേണ്ടയോ എന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് ഐഡിയ ലഭിച്ചില്ലെന്നും ട്വിറ്റര്‍ അറിയിച്ചു.
വരും മാസങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ട്വിറ്ററിന്റെ ബ്ലൂ അംഗങ്ങളുടെ അക്കൗണ്ടുകളില്‍ പുതിയ എഡിറ്റ് ഫീച്ചര്‍ അവതരിപ്പിച്ച് പരീക്ഷിക്കുമെന്നും ഔദ്യോഗിക പ്രഖ്യാപനത്തില്‍ പറഞ്ഞു.