ദോഹ: ഖത്തറില്‍ വെച്ച് നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ ശനിയാഴ്ച നടന്ന ഓസ്‌ട്രേലിയ- ടുണീഷ്യ മത്സരത്തിനിടെ ‘ഫലസ്തീനെ സ്വതന്ത്രമാക്കുക’ (Free Palestine) എന്നെഴുതിയ പതാക ഉയര്‍ത്തിപ്പിടിച്ച് ടുണീഷ്യന്‍ ആരാധകര്‍.
മത്സരത്തിന്റെ 48ാം മിനിട്ടിലായിരുന്നു ടുണീഷ്യന്‍ ആരാധകര്‍ പതാക ഉയര്‍ത്തിയത്. 1948 നക്ബ എന്ന് അറബികള്‍ വിളിക്കുന്ന, ലക്ഷക്കണക്കിന് വരുന്ന ഫലസ്തീനികളെ അവരുടെ രാജ്യത്ത് നിന്ന് സയണിസ്റ്റ് സൈനികര്‍ കുടിയിറക്കിയ സംഭവത്തെ പരാമര്‍ശിച്ചുകൊണ്ടാണ് കളിയുടെ 48ാം മിനിട്ടില്‍ പതാക ഉയര്‍ത്തിയത്.
Tunisian fans raised a huge Palestinian flag on the football pitch during their match against Australia. It reads ‘Free Palestine’. pic.twitter.com/m4GYjzt8bl
— DAYS OF PALESTINEᅠ (@DaysOfPal) November 26, 2022
ഒരു മിഡില്‍ ഈസ്റ്റ് രാജ്യത്ത് ആദ്യമായി നടക്കുന്ന ലോകകപ്പിന് ഫലസ്തീന് യോഗ്യത നേടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പല മത്സരങ്ങള്‍ക്കുമിടയില്‍ ഫലസ്തീന്‍ പതാക ഒരു പ്രതീകം പോലെ നിരവധി ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. ടുണീഷ്യക്ക് പുറമെ മറ്റ് അറബ് രാജ്യങ്ങളുടെ ടീമുകളുടെയും ആരാധകര്‍ ഫലസ്തീന്‍ പതാക ഉയര്‍ത്തുന്നതിന് പുറമെ സ്റ്റേഡിയത്തിലിരിക്കെ അവ സ്‌കാര്‍ഫായി കഴുത്തില്‍ ധരിക്കാറുമുണ്ട്.
Tunisia fans have unfurled a massive “Free Palestine” flag. #TUNAUS pic.twitter.com/LMbrAqGzgP
— Samantha Lewis (@battledinosaur) November 26, 2022
ഇസ്രഈല്‍ അധിനിവേശത്തിലേക്ക് ലോകശ്രദ്ധ കൊണ്ടുവരുന്നതിന് വേണ്ടി പ്രാദേശിക ആരാധകരും ഫലസ്തീന്‍ പതാക നിരന്തരം ഉയര്‍ത്തുന്നുണ്ട്.