റഷ്യയുമായുള്ള രഹസ്യചര്‍ച്ച വിവരങ്ങള്‍ മറച്ചുവെച്ചു; ട്രംപിന്റെ മുന്‍ സുരക്ഷ ഉപദേഷ്ടാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി
World
റഷ്യയുമായുള്ള രഹസ്യചര്‍ച്ച വിവരങ്ങള്‍ മറച്ചുവെച്ചു; ട്രംപിന്റെ മുന്‍ സുരക്ഷ ഉപദേഷ്ടാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തി
എഡിറ്റര്‍
Saturday, 2nd December 2017, 8:37 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വിവാദങ്ങളില്‍ വീണ്ടും മുറുകുന്നു. അമേരിക്കയുടെ മുന്‍ ദേശീയ സുരക്ഷ ഉദ്യോഗസ്ഥന്‍ മൈക്കല്‍ ഫ്ലിന്റെ പേരിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് റഷ്യന്‍ അംബാസിഡറുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തെറ്റായി നല്‍കിയതാണ്് ഫ്ലിനെതിരെയുള്ള കുറ്റം.

ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി റഷ്യ ഇടപ്പെട്ടിരുന്നു എന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എഫ്ബി.ഐ നടത്തിയ അന്വേഷണത്തില്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നില്‍ നിന്നിരുന്നത് ഫ്ലിന്‍ ആയിരുന്നു. പ്രസിഡന്റിന്റെ സ്ഥാനാരോഹണസമയത്ത് റഷ്യന്‍ സ്ഥാനപതിയായ സെര്‍ജി ക്ലിസ്‌കെയുമായി അദ്ദേഹം ചര്‍ച്ചചെയ്തിരുന്നു. ഈ വിവരങ്ങള്‍ സംബദ്ധിച്ച തെറ്റായ വിവരങ്ങളാണ് ഫ്ലിന്‍ നല്‍കിയത്. മാത്രമല്ല ഈ ചര്‍ച്ച തന്റെ അറിവോടെയായിരുന്നില്ല എന്ന് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇത് ഫ്ലിന്റെ രാജിയിലേക്ക് നയിക്കുകയും ചെയ്തു.