Advertisement
national news
ട്രാന്‍സ്‌ജെന്‍ഡറായി ജനിച്ചത് എന്റെ കുഴപ്പം കൊണ്ടാണോ? ഞങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശമില്ലേ?; വാടകക്ക് വീട് ലഭിക്കാത്തതിനാല്‍ ദയാവധത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ് യുവതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Aug 17, 10:19 am
Wednesday, 17th August 2022, 3:49 pm

ബെംഗളൂരു: വാടകക്ക് താമസിക്കാന്‍ വീട് ലഭിക്കാത്തതിനെ തുടര്‍ന്ന് ദയാവധത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി. കര്‍ണാടകയിലാണ് സംഭവം.

ജീവിക്കാന്‍ ഒരു സ്ഥലം ആരും നല്‍കുന്നില്ലെന്നും ട്രാന്‍സ്‌ജെന്‍ഡറായി ജനിച്ചത് തന്റെ പിഴവുകൊണ്ടാണോയെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായ റിഹാന മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ ഒരു ട്രാന്‍സ് വ്യക്തിയായി ജനിച്ചതുകൊണ്ട് എനിക്ക് താമസിക്കാന്‍ ആരും ഇടം നല്‍കുന്നില്ല. ദയാവധത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് നാല് തവണയിലേറെയായി ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് അപേക്ഷ നല്‍കുന്നു. പക്ഷേ സംഭവത്തില്‍ ഇതുവരെ ഒരു പ്രതികരണവും ലഭിച്ചിട്ടില്ല.

ഒരു ട്രാന്‍സ്‌ജെന്‍ഡറായി ജനിച്ചത് എന്റെ കുഴപ്പം കൊണ്ടാണോ? ഞങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശമില്ലേ? മാനുഷിക മൂല്യങ്ങളൊന്നും ഞങ്ങള്‍ക്ക് ബാധകമല്ലേ? ഞങ്ങള്‍ ഇന്ത്യന്‍ പൗരന്മാരല്ലേ?,’ റിഹാന ചോദിക്കുന്നു.

‘ഭിക്ഷാടനമാണ് ഉപജീവനമാര്‍ഗം. എന്നിട്ടും ആരും വീടു നല്‍കാന്‍ തയ്യാറാകുന്നില്ല. ഡെപ്യൂട്ടി കമ്മീഷണര്‍ പോലും ഞങ്ങള്‍ക്ക് വ്യക്തമായ ഒരു മറുപടി നല്‍കുന്നതില്‍ പരാജയപ്പെടുകയാണ്. സൗജന്യമായ ഒരു വീടും എനിക്ക് വേണ്ട. വാടക കൊടുക്കാന്‍ തന്നെയാണ് വീട് ചോദിച്ചത്,’ റിഹാന കൂട്ടിച്ചേര്‍ത്തു.

Content Highlight: Transgender seeks permission for mercy killing amid people refusing to give her house for rent