Advertisement
India
ഹര്‍ത്താലിനിടെ ട്രേഡ് യൂണിയന്‍ നേതാവ് കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Feb 20, 04:47 am
Wednesday, 20th February 2013, 10:17 am

അംബാല: ഹര്‍ത്താല്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ട്രേഡ് യൂണിയന്‍ നേതാവ് ബസിടിച്ച് കൊല്ലപ്പെട്ടു. ഹരിയാനയിലെ അംബാലയിലാണ് എ.ഐ.ടി.യു.സി ട്രഷറര്‍ ആയ നരേന്ദര്‍ സിങ് കൊല്ലപ്പെട്ട്ത്. []

സംസ്ഥാന സര്‍ക്കാര്‍ ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ജില്ലാ ഭരണകൂടം സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഭാഗമായി അംബാല ബസ് ഡിപ്പോയില്‍ നിന്നും വാഹനം പുറത്തിറക്കുന്നതിനിടെയാണ് നിരീന്ദര്‍ സിംഗ് കൊല്ലപ്പെട്ടത്. അദ്ദേഹത്തെ ഇടിച്ചിട്ടതിന് ശേഷവും ബസ് മുന്നോട്ട് എടുത്തത് തൊഴിലാളികളെ അക്രമാസക്തരാക്കിയെന്നും ഹരിയാന മോട്ടോര്‍ തൊഴിലാളി യൂനിയന്‍ ജില്ലാ പ്രസിഡന്റ് ഇന്ദര്‍ സിങ് ഭഡാന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിരീന്ദര്‍ സിങിന്റെ കൊലപാതകത്തിന് ഉത്തരവാദിയായ ഹരിയാന റോഡ് വെയ്‌സ് ജനറല്‍ മാനേജറിന്റെ പേരില്‍ കേസെടുക്കണമെന്നും ഭഡാന കൂട്ടിച്ചേര്‍ത്തു.

നരേന്ദര്‍ സിങിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച തൊഴിലാളികള്‍ അംബാല ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണറുടെ വാഹനം പൂര്‍ണമായും തകര്‍ത്തുവെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് നരേന്ദര്‍ സിങ് കൊല്ലപ്പെട്ടത്.

പണിമുടക്ക് പരാജയപ്പെടുത്തുന്നതിന്റെ ഭാഗമായി കരിങ്കാലികളാണ് നരേന്ദര്‍ സിങിനെ കൊലപ്പെടുത്തിയതെന്ന് എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത പറഞ്ഞു. ഏത് വൃത്തികെട്ട മാര്‍ഗത്തിലൂടെയും സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചാലും ഹര്‍ത്താലുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.