തിരുവനന്തപുരം: തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് ടി.പി സെന്‍കുമാര്‍. ചോദ്യോത്തര വേളയില്‍ ടി.പി സെന്‍കുമാറിനോട് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെയാണ് അധിക്ഷേപിച്ചത്.
നിങ്ങള്‍ മാധ്യമപ്രവര്‍ത്തകനാണോ എന്ന് ചോദിച്ചശേഷം നിങ്ങള്‍ മുന്നോട്ടുവരണമെന്നും നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോയെന്നും ചോദിക്കുകയായിരുന്നു
. ചെന്നിത്തല സെന്‍കുമാറിനെ ഡി.ജി.പിയാക്കിയ നടപടി ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമാണെന്ന് പറഞ്ഞു തുടങ്ങിയതായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍.
‘ടി.പി സെന്‍കുമാറിനെ ഡി.ജി.പിയാക്കിയ നടപടി ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ അബദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞു. താങ്കള്‍ ഡി.ജി.പി ആയിരുന്നപ്പോളൊന്നും വെള്ളാപ്പള്ളിയുടെ കാര്യത്തില്‍ ഇടപെടാന്‍ സമയം കിട്ടിയില്ലേ? ഇപ്പോള്‍ റിട്ടറയാപ്പോഴേക്കും മത സ്പര്‍ധ വളര്‍ത്തുന്ന തരം കാര്യങ്ങള്‍ ചെയ്യുന്നു’വെന്ന് പറഞ്ഞ് തുടങ്ങിയപ്പോഴേക്കും മാധ്യമപ്രവര്‍ത്തകനെ ചോദ്യം മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ മാധ്യമപ്രവര്‍ത്തകനു നേരെ ആക്രോശിക്കുകയായിരുന്നു ടി.പി സെന്‍കുമാര്‍.
മാധ്യമപ്രവര്‍ത്തകന്‍ സെന്‍കുമാറിന്റെ അടുത്തേക്ക് വന്നപ്പോള്‍ നിങ്ങളും രീതിയും സംസാരവും കണ്ടപ്പോള്‍ മദ്യപിച്ചതുപോലെയാണ് തോന്നുന്നത് എന്നായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്. ഇയാളെ പിടിച്ച് പുറത്താക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.
ഇതോടെ ഹാളിലേക്ക് എത്തിയ ചിലര്‍ മാധ്യമപ്രവര്‍ത്തകനെ പിടിച്ച് പുറത്താക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ എഴുന്നേല്‍ക്കുകയും വിഷയത്തില്‍ ഇടപെടുകയും ചെയ്തതോടെ സെന്‍കുമാര്‍ അദ്ദേഹം ചോദ്യം ചോദിക്കട്ടെ താന്‍ മറുപടി പറയാമെന്ന് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു.
പത്രപ്രവര്‍ത്തകന് സാമാന്യ ബുദ്ധി വേണം. നിങ്ങള്‍ ഒരു മാധ്യമ പ്രവര്‍ത്തകനാണെങ്കില്‍ അതാതു ദിവസത്തെ കാര്യങ്ങളെകുറിച്ച് അറിവുണ്ടാകണം. ഇപ്പോള്‍ ഏഴാം കൂലി വെച്ച് വെട്ടിയിട്ട്. വേണമെന്നുണ്ടെങ്കില്‍ എട്ടാം കൂലി വെച്ചും വെട്ടും. സംശയം തീര്‍ന്നോ. ഇവിടെ ഉണ്ടായ കാര്യം എന്റെ കണ്‍ട്രോളില്ല. എസ്.എന്‍.ഡി.പിയെ പറ്റി ചോദിക്കണമെങ്കില്‍ ചോദിക്കാം. അല്ലാതെ വിഷയം വഴിതിരിച്ചു വിടരുതെന്നുമായിരുന്നു ടി.പി സെന്‍കുമാര്‍ മറുപടി പറഞ്ഞത്.
എസ്.എന്‍.ഡി.പിക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് കൊണ്ട് ടി.പി സെന്‍കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് സെന്‍കുമാര്‍ രംഗത്തെത്തിയത്.