Advertisement
Kerala
ജയിലിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം: ടി.പി. കേസിലെ ആറ് പ്രതികള്‍ അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jan 17, 01:56 am
Friday, 17th January 2014, 7:26 am

[] കോഴിക്കോട്: ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ ടി.പി കേസിലെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തു.

കൊടി സുനി, മുഹമ്മദ് ഷാഫി, ടി.കെ. രജിഷ്, കിര്‍മാണി മനോജ്, സി.രജിത്ത്, കെ. ഷിനോജ് എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

ടി.പി കേസില്‍ റിമാന്‍ഡിലുള്ള ഇവരുടെ അറസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥനായ കസബ സി.ഐ. എന്‍. ബിശ്വാസ് ജില്ലാ ജയിലിലെത്തി രേഖപ്പെടുത്തി.

ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(3)യുടെ അനുമതിയെത്തുടര്‍ന്ന ജില്ലാ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലായിരുന്നു അറസ്റ്റ്.

ജയിലിനുള്ളില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും ഫേസ്ബുക്ക് പോസ്റ്റുകള്‍ നടത്തിയെന്നുമാണ് കേസ്.

ജയിലില്‍ നിന്ന് കണ്ടെടുത്ത പത്ത് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, ഇതില്‍ നിന്ന്  പോയ കോളുകള്‍, ഇവരുടെ കോള്‍ സ്വീകരിച്ചവരുടെ മൊഴികള്‍ എന്നിവയാണ് പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍.

ആറ് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.