പുതിയ കാല നായികമാരെ കുറിച്ചുള്ള അഭിപ്രായം തുറന്ന് പറയുകയാണ് നടന്‍ ബൈജു സന്തോഷ്. പുതിയ നായികമാരൊന്നും പ്രതിഭ തെളിയിച്ചിട്ടില്ലെന്നും പണ്ടത്തെ നായികമാര്‍ സിനിമയില്‍ കാലങ്ങളോളം നിലനിന്ന പോലെ ഇപ്പോഴത്തെ സ്ത്രീകള്‍ക്ക് കഴിയുന്നില്ലെന്നും ബൈജു പറഞ്ഞു.
കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബൈജു ഇക്കാര്യങ്ങള്‍ പറഞ്ഞു.
ഇപ്പോഴത്തെ നായികമാരുടെ സിനിമ താന്‍ അധികം കണ്ടിട്ടില്ലെന്നും കാഴ്ചപ്പാടിലെ ഗംഭീര നടിമാര്‍ ശോഭനയും ഉര്‍വശിയുമാണെന്നും അദ്ദേഹം പറഞ്ഞു.
‘ ഉര്‍വശി ഹ്യൂമര്‍ ചെയ്യും. എത്ര നായികമാര്‍ക്ക് അത് സാധിക്കും. ശോഭനയുടെ ഒരു സിനിമ മാത്രം പോരെ. അവര്‍ എന്തോരം നല്ല പടങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
പുതിയ നടിമാര്‍ അധികം സിനിമകളില്‍ അഭിനയിച്ച് അവരുടെ പ്രതിഭ തെളിയിച്ചിട്ടില്ല. ഇപ്പോഴത്തെ നടിമാര്‍ ഇവിടെ മൂന്ന് സിനിമയില്‍ അഭിനയിക്കും. അത് കഴിഞ്ഞ് നേരെ കന്നഡയില്‍ പോകും. അവിടെ നിന്ന് നേരെ തെലുങ്കില്‍ പോയി കറങ്ങി ഇങ്ങ് വരും. എന്നിട്ട് ഒരു പോക്കാ പിന്നെ.