മുഖം സംരക്ഷിക്കുന്നത് പോലെ തന്നെ കഴുത്തും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പലരിലും കണ്ട് വരുന്ന പ്രശ്നങ്ങളിലൊന്നാണ് കഴുത്തിലെ കറുപ്പ്. കഴുത്തിലെ കറുപ്പ് നിറം മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടികൈകൾ നോക്കാം.
കറ്റാർവാഴ ജെൽ
ചർമ്മസംരക്ഷണത്തിന് നല്ലൊരു മരുന്നാണ് കറ്റാർവാഴ ജെൽ. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴുത്തിന് ചുറ്റും അൽപം കറ്റാർവാഴ ജെൽ പുരട്ടുക. ശേഷം രാവിലെ ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം.
ബേക്കിംഗ് സോഡ
ചര്‍മത്തിലെ നിർജീവ കോശങ്ങളെയും അഴുക്കിനെയും നീക്കാൻ ബേക്കിംഗ് സോഡ സഹായകരമാണ്. രണ്ടോ മൂന്നോ ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ എടുത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് കുഴമ്പുരൂപത്തിലാക്കുക. കഴുത്തിൽ തേച്ചുപിടിപ്പിക്കുകയും ഉണങ്ങുമ്പോള്‍ വെള്ളം നന്നായി കഴുകി കളയുകയും ചെയ്യുക.
തൈര്
ഇരുണ്ട പാടുകൾ നീക്കി ചർമത്തിന് സ്വാഭാവിക തിളക്കം നൽകാൻ തൈര് സഹായിക്കുന്നു. രണ്ട് സ്പൂൺ തൈരിൽ അൽപം റോസ് വാട്ടർ ചേർത്ത് കഴുത്തിലിടുക. ഉണങ്ങിയ ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകി കളയുകയും ചെയ്യുക. എല്ലാദിവസവും ഇത് പുരട്ടാം.
മഞ്ഞൾ
രണ്ട് ടേബിൾ സ്പൂൺ കടലമാവും ഒരു നുള്ള് മഞ്ഞൾ പൊടിയും അര ടീ സ്പൂൺ ചെറുനാരങ്ങാ നീരും അൽപ്പം റോസ് വാട്ടറും ചേർത്തുള്ള മിശ്രിതം തയാറാക്കുക. അയഞ്ഞ രൂപത്തിലുള്ള മിശ്രിതം 15 മിനിറ്റ് കഴുത്തിൽ പുരട്ടുക. ശേഷം ഇളം ചൂടുവെള്ളത്തിൽ നന്നായി കഴുകി കളയുക. ഇത് ആഴ്ചയിൽ രണ്ട് തവണ പ്രയോഗിക്കാം
ബദാം
അര ടീസ്പൂണ്‍ ബദാം പൗഡര്‍ , ഒരു ടീസ്പൂണ്‍ പാല്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവ നല്ലതു പോലെ മിക്സ് ചെയ്ത് പേസ്റ്റാക്കി കഴുത്തില്‍ പുരട്ടുക.
കുക്കുമ്പര്‍
കുക്കുമ്പര്‍ നീര് എടുത്ത് കഴുത്തിനു ചുറ്റും 10 മിനിട്ട് മസ്സാജ് ചെയ്യുക. അല്പം നാരങ്ങ നീരു കൂടി ചേര്‍ക്കാവുന്നതാണ്. അല്പസമയത്തിനു ശേഷം കഴുകിക്കളയാം.
ഓട്സ്
ഓട്സ് അരച്ച് പേസ്റ്റാക്കി കഴുത്തിനു ചുറ്റും തേച്ചു പിടിപ്പിക്കുക. മൂന്ന് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ ഫലം പ്രകടമാകും.
ഓറഞ്ച് തോല്
ഓറഞ്ചിലും വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഓറഞ്ച് തോല് ഉണക്കിപ്പൊടിച്ച് ആ പൊടി വെള്ളത്തില്‍ ചേര്‍ത്ത് പേസ്റ്റാക്കി കഴുത്തിനു ചുറ്റും തേച്ചു പിടിപ്പിക്കുക. ഇത് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.