ഒരുമാസത്തിനിടെ ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് പിന്‍വലിക്കണം; ആപ്പിളിനും ഗൂഗിളിനും നിര്‍ദേശം
World News
ഒരുമാസത്തിനിടെ ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് പിന്‍വലിക്കണം; ആപ്പിളിനും ഗൂഗിളിനും നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th December 2024, 5:36 pm

വാഷിങ്ടണ്‍: ഗൂഗിളിന്റെയും ആപ്പിളിന്റെയും ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക്കിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ അമേരിക്കന്‍ അഭിഭാഷകന്‍ രാജ കൃഷ്ണമൂര്‍ത്തി. അടുത്ത മാസത്തോടെ വീഡിയോ ഷെയറിങ് പ്ലാറ്റ്‌ഫോമായ ടിക് ടോക് യു.എസില്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ടാണ് നിര്‍ദേശമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഏപ്രിലില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ടിക് ടോക്കിന്റെ ഉടമസ്ഥതയിലുള്ള ബൈറ്റ് ഡാന്‍സുമായി ബില്ലില്‍ ഒപ്പുവെച്ചിരുന്നു. ജനുവരി 19 നകം അതില്‍ നിന്ന് പിന്മാറുകയോ യു.എസിന്റെ നിരോധനം നേരിടുകയോ ചെയ്യണമെന്നായിരുന്നു ബില്ല്.

എന്നാല്‍ സമയപരിധിക്ക് മുന്നോടിയായാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഹൗസ് സെലക്ട് കമ്മറ്റി ചെയര്‍ ജോണ്‍ മുല്ലേനറും റാങ്കിങ് അംഗം കൃഷ്ണ മൂര്‍ത്തിയും ആപ്പിള്‍ സി.ഇ.ഒയ്ക്കും ഗൂഗിള്‍ സി.ഇ.ഒയ്ക്കും ടിക് ടോക് സി.ഇ.ഒയ്ക്കും കത്തെഴുതിയതായി റിപ്പോര്‍ട്ടില്‍ പറയുന്നത്.

19നകം പ്ലേ സ്റ്റോറുകളില്‍ നിന്ന് ടിക് ടോക്ക് നീക്കം ചെയ്യണമെന്നും ഇതിന് തയ്യാറാകണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്.

ഡിസി സര്‍ക്യൂട്ട് കോടതിയുടെ അഭിപ്രായത്തിന് ശേഷമാണ് യു.എസ് മൂന്ന് കത്തുകളും അയച്ചതെന്നും നിരോധനത്തിനായും പിരിഞ്ഞ് പോവുന്നതിനായും കൃത്യമായ സമയമുണ്ടെന്നും കത്തില്‍ പറയുന്നു.

കൃത്യമായ യോഗ്യതയോടുകൂടിയുള്ള പിന്മാറ്റമുണ്ടായാല്‍ മാത്രമേ മറ്റ് മാര്‍ക്കറ്റിങ്ങുകള്‍ക്കോ സേവനങ്ങള്‍ക്കോ കഴിയുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനനുസരിച്ചാണ് കത്തുകള്‍ അയച്ചത്.

യു.എസിന്റെ നിയമപ്രകാരം അഭിഭാഷകന്‍ ആവശ്യപ്പെടുന്നത് പോലെ 2025 ജനുവരി 19നകം പാലിക്കണമെന്നും ഇതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Tik Talk must be withdrawn from app stores within a month; Suggestion to Apple and Google