തിരുവനന്തപുരം: നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയ കടുവയെ ഒടുവില്‍ മയക്കുവെടി വെച്ച് പിടികൂടി.
കടുവ കൂട്ടില്‍ നിന്ന് ചാടിപ്പോയി 24 മണിക്കൂര്‍ പിന്നിട്ട ശേഷമാണ് വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ കടുവയെ പിടികൂടിയത്. വയനാട്ടില്‍ നിന്നും ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തെ എത്തിച്ചതിന് ശേഷമാണ് മയക്കുവെടി വെച്ച് കടുവയെ പിടിച്ചത്.
പാര്‍ക്കിന്റെ പിന്‍ഭാഗത്തു നിന്നായിരുന്നു കടുവയെ കണ്ടെത്തിയത്. വയനാട് ചീയമ്പം പ്രദേശത്ത് ഭീതി സൃഷ്ടിച്ച കടുവയാണ് പിടിയിലായത്. സഫാരി പാര്‍ക്കില്‍ നിന്ന് ചാടിപ്പോയ കടുവ ജനവാസകേന്ദ്രത്തിലിറങ്ങുമോ എന്ന ആശങ്കള്‍ ഉയര്‍ന്നിരുന്നു.
ശനിയാഴ്ച വൈകുന്നേരവും കടുവയെ പിടികൂടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. സമീപത്തെ ജലാശയത്തില്‍ കടുവ ചാടിയിട്ടുണ്ടാകാമെന്ന നിഗമനത്തിലായിരുന്നു വനം വകുപ്പ്.
പാര്‍ക്കിന്റെ വേലിക്കെട്ടിന് 20 അടി ഉള്ളതിനാല്‍ അത് ചാടിക്കടന്ന് കടുവ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നായിരുന്നു വനം വകുപ്പിന്റെ നിഗമനം. കെണിവെച്ച് പിടിക്കുന്നതടക്കമുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മയക്കുവെടി വെക്കാനുള്ള തീരുമാനത്തിലെത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക