ഒറ്റ തോല്‍വിയില്‍ മൂന്ന് തിരിച്ചടികള്‍; അവസാന ലീഗ് മത്സരത്തില്‍ അടിപതറി ബ്ലാസ്റ്റേഴ്‌സ്
Sports News
ഒറ്റ തോല്‍വിയില്‍ മൂന്ന് തിരിച്ചടികള്‍; അവസാന ലീഗ് മത്സരത്തില്‍ അടിപതറി ബ്ലാസ്റ്റേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th February 2023, 11:54 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അവസാന ഘട്ട മത്സരത്തില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ തോല്‍വി വഴങ്ങിയിരിക്കുകയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഞായറാഴ്ച നടന്ന മത്സരത്തില്‍
ഹൈദരാബാദ് എഫ്.സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് കൊമ്പന്മാര്‍ കീഴടങ്ങിയത്. എണ്ണിപ്പറഞ്ഞാല്‍ മൂന്ന് തിരിച്ചടികളാണ് ഈ ഒറ്റ തോല്‍വിയോടെ ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്

1) മുന്‍ താരത്തിന്റെ ക്രിട്ടിക്കല്‍ മൂവ്

ആദ്യ പകുതിയിലെ 29ാം മിനിട്ടില്‍ മുന്‍ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ ഹാലിചരണ്‍ നര്‍സാരിയുടെ പാസിലായിരുന്നു ഹൈദരാബാദിന്റെ ഏക ഗോള്‍ പിറന്നത്. നര്‍സാരിയുടെ പാസില്‍ നിന്ന് ലഭിച്ച പന്ത് ബോര്‍ഹ ഹെരേരി ഇടംകാല്‍കൊണ്ട് പോസ്റ്റിലേക്ക് തൊടുത്തുവിടുകയായിരുന്നു.

2020ലാണ് ഹാലിചരണ്‍ നര്‍സാരി കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് ഹൈദരാബാദില്‍ എത്തുന്നത്.

 

 
 

2) അവസാന അങ്കം തോല്‍വിയോടെ

ഈ സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന ലീഗ് അങ്കമായിരുന്നു ഹൈദരാബാദ് എഫ്.സിക്കെതിരെ ഞായറായഴ്ച കൊച്ചിയില്‍ നടന്നത്. ഈ മത്സരമാണ് സ്വന്തം മണ്ണില്‍ തോല്‍വിയോടെ അവസാനിപ്പിച്ചത്.

 
 

 

3)കോച്ചിയിലെ തോല്‍വി

സ്വന്തം തട്ടകമായ കൊച്ചിയില്‍ ആറ് ജയത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് തോല്‍ക്കുന്നത്.

അതേസമയം, 20 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ലീഗ് ഘട്ടത്തില്‍ അഞ്ചാം സ്ഥാനത്താണ്. ആദ്യ ആറില്‍ ഇടംപിടിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് നേരത്തെ തന്നെ പ്ലേഓഫ് ഉറപ്പിച്ചിരുന്നു. മാര്‍ച്ച് മൂന്നിന് നടക്കുന്ന മത്സരത്തില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനക്കാരായ ബെംഗളൂരു എഫ്.സിയെ നേരിടും.

എന്നാല്‍ 20 മത്സരങ്ങളില്‍ നിന്ന് 13ാം വിജയം കുറിച്ച ഹൈദരാബാദ് എഫ്.സി നേരത്തേ തന്നെ രണ്ടാം സ്ഥാനത്തോടെ സെമി ഉറപ്പാക്കിയിരുന്നു.