കൊല്‍ക്കത്ത: സുവര്‍ണ ഇന്ത്യയെ നശിപ്പിച്ച ശേഷമാണ് സുവര്‍ണ ബംഗാള്‍ ഉണ്ടാക്കാന്‍ ബി.ജെ.പി നടക്കുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി.
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് പകരമായി മറ്റൊരു പാര്‍ട്ടി ഇല്ലെന്നും ഇനി ഉണ്ടാവില്ലെന്നും മമത അവകാശപ്പെട്ടു. ബി.ജെ.പി രാജ്യത്തെ വിറ്റുതുലച്ചെന്നും മമത പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊല്‍ക്കത്തയില്‍ നടന്ന ഒരു സമ്മേളനത്തിലായിരുന്നു മമതയുടെ പ്രതികരണം.
ബി.ജെ.പിയിലേക്ക് പോകുന്നവര്‍ ബി.ജെ.പിക്കാര്‍ കലാപകാരികളാണെന്ന കാര്യം ഓര്‍ക്കണമെന്നും അവര്‍ പറഞ്ഞു.
ഏപ്രില്‍ മാസത്തിലാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഇത്തവണ ബംഗാളില്‍ 200 സീറ്റുകളാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.
മമതാ ബാനര്‍ജിയുടെ അടുത്ത അനുയായിയായിരുന്ന സുവേന്തു അധികാരി ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത് തൃണമൂലിനു കനത്ത തിരിച്ചടിയായിരുന്നു.
എന്നാല്‍ തൃണമൂലില്‍ നിന്ന് പുറത്തുിപോകേണ്ടവര്‍ക്കൊക്കെ എപ്പോള്‍ വേണമെങ്കിലും പോകാമെന്നും ഇത് തങ്ങളെ ബാധിക്കുകയില്ലെന്നുമാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്കിനെക്കുറിച്ച് മമത പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക