മലയാളികള്‍ക്ക് എല്ലാകാലത്തും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച കോമ്പോയാണ് സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍. നാടോടിക്കാറ്റ്, പട്ടണപ്രവേശം, ടി.പി. ബാലഗോപാലന്‍ എം.എ, വരവേല്പ്, പിന്‍ഗാമി തുടങ്ങിയ മികച്ച ചിത്രങ്ങള്‍ ഈ കോമ്പോയില്‍ പിറന്നവയാണ്. 10 വര്‍ഷത്തിന് ഇതേ കോമ്പോ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വം.
ഹൃദയപൂര്‍വത്തിന്റെ ചിത്രീകരണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മോഹന്‍ലാലും മാളവിക മോഹനനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതായി അറിയിച്ചുകൊണ്ട് മാളവിക അടുത്തിടെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ പോസ്റ്റിന് താഴെ വന്നൊരു കമന്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
മാളവികയുടെയും മോഹന്‍ലാലിന്റേയും 33 വയസിന്റെ പ്രായവ്യത്യാസം ചൂണ്ടികാണിച്ചുകൊണ്ടാണ് കമന്റ്. മോഹന്‍ലാലിന് 65 വയസുണ്ടെന്നും നായിക മാളവിക മോഹനന് 30 വയസേ ഉള്ളുവെന്നും പ്രായത്തിന് ചേരാത്ത വേഷം ചെയ്യാന്‍ മുതിര്‍ന്ന നടന്മാര്‍ക്ക് എന്താണ് ഇത്ര താത്പര്യം എന്നാണ് കമന്റ്.
’65 വയസുള്ള നടന്‍ 30 വയസുള്ള നായികയുമായി പ്രണയം അഭിനയിക്കുന്നു. പ്രായത്തിന് അനുയോജ്യമല്ലാത്ത വേഷങ്ങള്‍ ചെയ്യാന്‍ ഈ മുതിര്‍ന്ന നടന്മാര്‍ക്ക് എന്താണ് ഇത്ര താത്പര്യം?’ എന്നായിരുന്നു കമന്റ്.
എന്നാല്‍ ഇപ്പോള്‍ കമന്റിന് മറുപടിമായി എത്തിയിരിക്കുകയാണ് മാളവിക മോഹനന്‍. ഇതൊരു പ്രണയകഥ ആണെന്ന് ആരാണ് പറഞ്ഞതെന്നും വെറും ഊഹാപോഹങ്ങള്‍ കൊണ്ട് ഒരു സിനിമയെ ജഡ്ജ് ചെയ്യരുതെന്നുമായിരുന്നു മാളവിക മറുപടി നല്‍കിയത്.
‘നിങ്ങളോട് ആരാണ് ഇത് പ്രണയമാണെന്ന്? നിങ്ങളുടെ അടിസ്ഥാന രഹിതമായ ഊഹാപോഹങ്ങള്‍ കൊണ്ട് ഒരു സിനിമയെ ജഡ്ജ് ചെയ്യുന്നത് അവസാനിപ്പിക്കുക’ എന്നാണ് മാളവികയുടെ മറുപടി.
Content Highlight: Malavika Mohanan hits back at fan pointing out 33 year age gap between her and Mohanlal