ഐ.പി.എല്ലില്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും ഏറ്റുമുട്ടാനിരിക്കുകയാണ്. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടായ എകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഗുജറാത്തിനെതിരെയുള്ള മത്സരം. മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ ബൗളിങ് തെരഞ്ഞെടുത്തിരിക്കുകയാണ്.
എന്നാല്‍ പ്ലെയിങ് ഇലവനില്‍ വലിയ മാറ്റമാണ് ലഖ്‌നൗവിന് ഉണ്ടായത്. സ്റ്റാര്‍ ഓപ്പണര്‍ ബാറ്റര്‍ മിച്ചല്‍ മാര്‍ഷിനെ വ്യക്തിഗത കരണങ്ങളാലാണ് ടീമിന് നഷ്ടമായിരിക്കുകയാണ്. അതേസമയം ഗുജറാത്തിന് തങ്ങളുടെ മികച്ച ഓള്‍ റൗണ്ടര്‍ ഫില്‍ സാള്‍ട്ടില്ലാതെയാണ് കളത്തിലിറങ്ങുന്നത്.
പരിക്കിന്റെ പിടിയിലായിരുന്ന താരം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും താരം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയായിരുന്നു. ഇരു ടീമുകളും ആറാം മത്സരത്തിനിറങ്ങുമ്പോള്‍ തുടര്‍ച്ചയായ വിജയമാണ് ലക്ഷ്യം വെക്കുന്നത്.
Pavitr Prabhakar x Spidey 🦸♂🕸 pic.twitter.com/HKQcAkv6a5
— Gujarat Titans (@gujarat_titans) April 12, 2025
അഞ്ച് മത്സരങ്ങളില്‍ മൂന്ന് ജയവുമായാണ് ലഖ്‌നൗ ഗുജറാത്തിനെ നേരിടാനിറങ്ങുന്നത്. തുടര്‍ച്ചയായ മൂന്നാം ജയമാണ് പന്തിന്റെ സംഘം ഉന്നമിടുന്നത്. നിലവില്‍ സൂപ്പര്‍ ജയന്റ്‌സ് ആറ് പോയിന്റുമായി പോയിന്റ് ടേബിളില്‍ ആറാം സ്ഥാനക്കാരനാണ്.
ലഖ്‌നൗവിനെ തകര്‍ത്ത് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം അരക്കിട്ട് ഉറപ്പിക്കാനാണ് ഗില്ലിന്റെ പട നോട്ടമിടുന്നത്. അതേസമയം, ഗുജറാത്ത് തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ലഖ്നൗവിനെ നേരിടാന്‍ ഒരുങ്ങുന്നത്. ലഖ്‌നൗവിന്റെ പ്രധാന ശ്രദ്ധാ കേന്ദ്രമാണ് സൂപ്പര്‍ താരം നിക്കോളാസ് പൂരന്‍.
ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷെര്‍ഫേന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, അര്‍ഷാദ് ഖാന്‍, റാഷിദ് ഖാന്‍,
രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്
Our Titans lined up for the Giant face-off! ⚔ pic.twitter.com/00ZZ4vFhHl
— Gujarat Titans (@gujarat_titans) April 12, 2025
നിക്കോളാസ് പൂരന്‍, എയ്ഡന്‍ മാര്‍ക്രം, റിഷബ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഹിമ്മത് സിങ്, അബ്ദുല്‍ സമദ്, ഡേവിഡ് മില്ലര്‍, ഷര്‍ദുല്‍ താക്കൂര്‍, ആകാശ് ദീപ്, ആവേശ് ഖാന്‍, ദിഗ്‌വേഷ് സിങ്, രവി ബിഷ്‌ണോയി
11 ka dum, taiyyar hain hum 💪 pic.twitter.com/2eLix14WRv
— Lucknow Super Giants (@LucknowIPL) April 12, 2025
Content Highlight: IPL 2025: LSG VS GT Live Match Update