മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളാണ് പ്രേം കുമാര്‍. സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങിയ പ്രേം കുമാര്‍ നായകനായും സഹനടനായും പ്രേക്ഷകശ്രദ്ധ നേടി. നിലവില്‍ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായ പ്രേം കുമാര്‍ മുമ്പ് വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ മാമുക്കോയയെക്കുറിച്ച് സംസാരിക്കുകയാണ് പ്രേം കുമാര്‍.
മാമുക്കോയ അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല പലരെയും ഞെട്ടിച്ചിട്ടുള്ളതെന്ന് പ്രേം കുമാര്‍ പറഞ്ഞു. സാധാരണ വിദ്യാഭ്യാസം മാത്രം ലഭിച്ചിട്ടുള്ള ഒരാളില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ലോകവീക്ഷണമുള്ള ആളായിരുന്നു മാമുക്കോയയെന്ന് പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു. സാഹിത്യത്തിലായാലും രാഷ്ട്രീയകാര്യങ്ങളിലായാലും നല്ല അറിവ് മാമുക്കോയക്ക് ഉണ്ടായിരുന്നെന്നും പ്രേം കുമാര്‍ പറഞ്ഞു.
എല്ലാ കാര്യത്തെക്കുറിച്ചും കൃത്യമായ വീക്ഷണവും നിലപാടും അഭിപ്രായവും മാമുക്കോയക്ക് ഉണ്ടായിരുന്നെന്നും അത് ആരുടെ മുന്നിലും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവമായിരുന്നെന്നും പ്രേം കുമാര്‍ കൂട്ടിച്ചേര്‍ത്തു. അത്തരം കാര്യങ്ങള്‍ പറയാന്‍ മാമുക്കോയ ഒരിക്കലും പേടിച്ചിരുന്നില്ലെന്നും അത് വലിയൊരു കാര്യമാണെന്നും പ്രേം കുമാര്‍ പറഞ്ഞു.
ആരുടെ മുഖത്ത് നോക്കിയിട്ടാണെങ്കിലും പറയാനുള്ള കാര്യം പറയുന്ന ആളാണ് മാമുക്കോയയെന്നും പ്രേം കുമാര്‍ പറയുന്നു. ഒരു വ്യക്തിയെന്ന നിലയില്‍ വല്ലാത്തൊരു നിഷ്‌കളങ്കത അദ്ദേഹത്തിന് ഉണ്ടായിരുന്നെന്നും അതെല്ലാം കാണുമ്പോള്‍ നമുക്ക് വല്ലാത്ത ബഹുമാനം തോന്നുമെന്നും പ്രേം കുമാര്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു പ്രേം കുമാര്‍.
‘മാമുക്കോയ നമ്മളെ വല്ലാതെ അത്ഭുതപ്പെടുത്തിയിട്ടുള്ളത് അഭിനയത്തിന്റെ കാര്യത്തില്‍ മാത്രമല്ല. അദ്ദേഹത്തെപ്പോലെ സാധാരണ രീതിയിലുള്ള വിദ്യാഭ്യാസം മാത്രം കിട്ടിയിട്ടുള്ള ഒരാളില്‍ നിന്ന് നമ്മളൊരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ലോകവീക്ഷണം മാമുക്കോയക്ക് ഉണ്ടായിരുന്നു. അത് മതത്തെക്കുറിച്ചായാലും, രാഷ്ട്രീയത്തെക്കുറിച്ചായാലും, സാഹിത്യത്തെക്കുറിച്ചായാലും അദ്ദേഹത്തിന്റേതായ ചില കാഴ്ചപ്പാട് മാമുക്കോയക്ക് ഉണ്ടായിരുന്നു.
ഇത്തരം കാര്യങ്ങളില്‍ അദ്ദേഹത്തിന്റേതായ നിലപാടുകള്‍ ആരുടെ മുന്നിലും പറയുന്ന സ്വഭാവമായിരുന്നു. അതെല്ലാം വെട്ടിത്തുറന്ന് പറയാന്‍ ഒരിക്കലും ആരെയും പേടിച്ചിട്ടില്ല. പറയാനുള്ള കാര്യം ആരുടെ മുഖത്ത് നോക്കിയായാലും അദ്ദേഹം പറയും. വല്ലാത്തൊരു നിഷ്‌കളങ്കത എല്ലായ്‌പ്പോഴും മാമുക്കോയക്ക് ഉണ്ടായിരുന്നു. അതെല്ലാം കാണുമ്പോള്‍ നമുക്കും പുള്ളിയോട് ബഹുമാനം തോന്നും,’ പ്രേം കുമാര്‍ പറയുന്നു.
Content Highlight: Prem Kumar shares his memories about Mamukkoya