സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന തുടരും. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ മികച്ച സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് തുടരും. പുതിയ സംവിധായകരോടൊപ്പം മോഹന്‍ലാല്‍ സിനിമ ചെയ്യുന്നില്ലെന്ന് വിമര്‍ശനം ഉയരുന്നതിനിടയിലാണ് തരുണ്‍ മൂര്‍ത്തിയുമൊത്തുള്ള സിനിമ സംഭവിക്കുന്നത്.
ഏറെ വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും തുടരും എന്ന സിനിമക്കുണ്ട്. ചിത്രത്തിലേക്ക് നായികയായി ശോഭനയെ കാസ്റ്റ് ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. തമിഴ് മലയാളം പറയുന്ന ലളിതയെന്ന നായികയെ അവതരിപ്പിക്കാന്‍ ആരെ വേണമെന്ന ആലോചന എത്തിച്ചേര്‍ന്നത് ശോഭനയിലാണെന്നും മധ്യവയസ്‌കരായ ദമ്പതികളായി മോഹന്‍ലാലിനൊപ്പം ശോഭനയോളം ചേരുന്ന മറ്റൊരു ജോഡിയുണ്ടെന്ന് തോന്നിയിട്ടില്ലെന്നും തരുണ്‍ മൂര്‍ത്തി പറയുന്നു.
മലയാള സിനിമയില്‍ നായകന്മാര്‍ക്ക് നിത്യയൗവനം തുടരുമ്പോഴും മുന്‍കാല നായികമാരോട് മുഖം തിരിക്കുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ടെന്നും അതിനെ പൊളിച്ചെഴുതാന്‍ കൂടിയാണ് ഈ ചിത്രത്തിലേക്ക് ശോഭനയെത്തന്നെ നായികയായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തരുണ്‍ മൂര്‍ത്തി.
‘തമിഴ് മലയാളം പറയുന്ന ലളിതയെന്ന നായികയെ അവതരിപ്പിക്കാന്‍ ആരെ വേണമെന്ന ആലോചന എത്തിച്ചേര്‍ന്നത് ശോഭനയിലേക്കായിരുന്നു. മധ്യവയസ്‌കരായ ദമ്പതികളായി സ്‌ക്രീനിലെത്തുമ്പോള്‍ മോഹന്‍ലാലിനൊപ്പം ശോഭനയോളം ചേരുന്ന മറ്റൊരു താരജോഡിയുണ്ടെന്ന് തോന്നിയില്ല. നായിക നായകന്മാരായി മോഹന്‍ലാലും ശോഭനയും എത്തുമ്പോള്‍ കുറെയേറെ കാര്യങ്ങള്‍ പറയാതെ പറയാന്‍ കഴിയുന്നു എന്നതാണ് മെച്ചം.
മലയാള സിനിമയില്‍ നായകന്മാര്‍ക്ക് നിത്യഹരിതയൗവനം തുടരുമ്പോഴും മുന്‍കാല നായികമാരോട് മുഖം തിരിക്കുന്നതായി പലപ്പോഴും തോന്നാറുണ്ട്. അതിനെ പൊളിച്ചെഴുതാന്‍ കൂടിയാണ് ഈ ചിത്രത്തിലേക്ക് ശോഭനയെത്തന്നെ നായികയായി തെരഞ്ഞെടുത്തത്. സ്‌ക്രീനില്‍ അവര്‍ ഒരുമിക്കുമ്പോഴുള്ള കെമിസ്ട്രി തന്നെയായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്,’ തരുണ്‍ മൂര്‍ത്തി പറയുന്നു.
Content Highlight: Tharun Moorthy Talks About Casting Shobana In Thudarum Movie