ന്യൂദല്‍ഹി: കാര്‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കര്‍ഷകരുടെ സമരം തുടരുകയാണ്. സമരം രണ്ടാഴ്ച പിന്നിടുമ്പോള്‍ വീടും നാടും വിട്ട് ദല്‍ഹി ഹരിയാന ബോര്‍ഡറിലാണ് ഒട്ടനവധി കര്‍ഷകര്‍ അന്തിയുറങ്ങുന്നതും സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് കഴിക്കുന്നതും.
സമരവേദിയില്‍ വെച്ച് കര്‍ഷകര്‍ ഭക്ഷണമുണ്ടാക്കി കഴിക്കുന്ന വീഡിയോകള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ചര്‍ച്ചകളില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഭക്ഷണം നിരസിച്ച് കര്‍ഷകര്‍ സ്വന്തമായുണ്ടാക്കിയ ചപ്പാത്തിയും പരിപ്പുകറിയും കഴിച്ചതും ചര്‍ച്ചയായിരുന്നു.
സമരം ചെയ്യുന്ന കര്‍ഷകര്‍ക്കായി ചപ്പാത്തി ഉണ്ടാക്കുന്ന ഒരു യന്ത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. മണിക്കൂറില്‍ 2000ത്തിലധികം ചപ്പാത്തികള്‍ ഉണ്ടാക്കാന്‍ കഴിയുന്ന യന്ത്രമാണിത്.
യന്ത്രം ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കുന്ന കര്‍ഷകര്‍ക്ക് വലിയ പിന്തുണയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ലഭിക്കുന്നത്. അടിപൊളി ഐഡിയയെന്നാണ് ചിലരുടെ കമന്റുകള്‍.
പ്രതിഷേധക്കാര്‍ക്കാര്‍ക്കു വേണ്ടി വേഗത്തില്‍ ചപ്പാത്തി ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ഈ യന്ത്രം ഉപയോഗിക്കുന്നത്. യന്ത്രം ഉപയോഗിച്ച് ചപ്പാത്തി ഉണ്ടാക്കുന്ന വീഡിയോകള്‍ പുറത്തു വന്നിരുന്നു. ഖല്‍സ എയ്ഡ് ഫൗണ്ടേഷനാണ് കര്‍ഷകര്‍ക്ക് വേണ്ടി ഈ യന്ത്രം സമ്മാനിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കര്‍ഷകര്‍ക്കു വേണ്ടി നിരവധി ഫൗണ്ടേഷനുകള്‍ സഹായവുമായി എത്തിയിരുന്നു. ഭക്ഷണത്തിനുള്ള സഹായവും സ്ത്രീകള്‍ക്കായി ശൗചാലയങ്ങളും പുതപ്പുകളുമെല്ലാം കര്‍ഷകര്‍ക്കായി ചില ഫൗണ്ടേഷനുകളും വ്യക്തികളും നല്‍കിയിരുന്നു.
താന്‍ കര്‍ഷകരെ കാണാനും അവരെ കേള്‍ക്കാനുമാണ് അവിടെ എത്തിയതെന്നും തനിക്ക് സംസാരിക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത് നിങ്ങളെ കേള്‍ക്കാനാണ്. എനിക്ക് സംസാരിക്കാനല്ല. പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ക്ക് നന്ദി. നിങ്ങള്‍ വീണ്ടും ഇവിടെയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക