'ഇന്ത്യയെ തറപറ്റിക്കണമെങ്കില്‍ പാകിസ്ഥാനു മുന്നിലുള്ള ഏക വഴി ഇതാണ്'; ഉപദേശവുമായി പാക് ഇതിഹാസ താരം
Daily News
'ഇന്ത്യയെ തറപറ്റിക്കണമെങ്കില്‍ പാകിസ്ഥാനു മുന്നിലുള്ള ഏക വഴി ഇതാണ്'; ഉപദേശവുമായി പാക് ഇതിഹാസ താരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th May 2017, 12:28 pm

കറാച്ചി: ക്രിക്കറ്റിലെ ഏറ്റവും വലിയ പോരാട്ടം ആരൊക്കെ തമ്മില്‍ ആണെന്ന് ചോദിച്ചാല്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരമെന്നായിരിക്കും ക്രിക്കറ്റ് ലോകത്തിന്റെ ഉത്തരം. ഇന്ത്യ-പാക് മത്സരത്തില്‍ വിജയിക്കുക എന്നത് അഭിമാനപ്പോരാട്ടമാണ് ഇരു ടീമുകള്‍ക്കും. കാശ്മീര്‍ അതിര്‍ത്ഥിയില്‍ സൈന്യം കാണിക്കുന്ന ശൗര്യം ഇരു ടീമുകളും കളിക്കളത്തിലും കാണിക്കാറുണ്ട്.


Also Read: പരസ്പരം കൊമ്പുകോര്‍ത്ത് വിരാടും കുംബ്ലെയും; പ്രശ്‌നം പരിഹരിക്കാന്‍ സച്ചിനും ഗാംഗുലിയും ലക്ഷ്മണും ഇടപെടുന്നു


ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനുള്ള കൊടിയേറ്റത്തിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഉപദേശവുമായെത്തിയിരിക്കുന്നത് മുന്‍ പാകിസ്ഥാന്‍ താരമായിരുന്ന യൂനിസ് ഖാന്‍. ഇന്ത്യയോട് മുന്‍പ് കളിച്ച അതേ രീതിയില്‍ തന്നെ കളിച്ചാല്‍ പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയുമെന്നാണ് താരത്തിന്റ അഭിപ്രായം. ചാമ്പ്യന്‍സ് ലീഗില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് മികച്ച റെക്കോര്‍ഡാണുള്ളത്. ഇത് വരെ കണ്ട് മുട്ടിയ മൂന്നില്‍ രണ്ട് കളികളിലും പാകിസ്ഥാനായിരുന്നു വിജയം.

മത്സരങ്ങള്‍ക്കായി ബാറ്റിങ് പിച്ചാണ് ഒരുക്കിയിരിക്കുന്നത്, 400 റണ്‍സ് വരെ പിന്തുടര്‍ന്ന് വിജയിക്കാം യൂനിസ് ഖാന്‍ പറയുന്നു. പാകിസ്ഥാന്‍ ടീം ഫീല്‍ഡിങിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഇന്നത്തെ കാലത്ത് ടി-20, ഏകദിന മത്സങ്ങളില്‍ വിജയിക്കുന്നതിന് ബാറ്റിങും ബോളിങും എന്ന പോലെ ഫീല്‍ഡിലും കരുത്ത് തെളിയിക്കണമെന്നും യുനിസ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ നായകന്‍ സര്‍ഫറാസ് അഹമ്മദിന് ഇത് നല്ലൊരു അവസരമാണ്. അദ്ദേഹത്തിന് പാകിസ്ഥാന്‍ ക്രിക്കറ്റിനെ ഒരുപാട് മുന്നിലേക്ക് കൊണ്ട് പോവാന്‍ കഴിയുമെന്നും മുന്‍ നായകന്‍ കുടിയായിരുന്ന യൂനിസ് ഖാന്‍ പറയുന്നു.


Don”t Miss: എന്റെ ജീവിതം സിനിമയായാല്‍ ഇദ്ദേഹം നായകനാകണം; ആഗ്രഹം തുറന്ന് പറഞ്ഞ് സച്ചിന്‍


ഐ.പി.എല്‍ മത്സരങ്ങള്‍ കഴിഞ്ഞ് മികച്ച ഫോമിലുള്ള ഇന്ത്യന്‍ നിര തുടര്‍ച്ചയായി ചാമ്പ്യന്‍സ് ട്രോഫി കപ്പെടുക്കുന്ന ടീമാവാനുള്ള തയ്യാറെടുപ്പുകളിലാണ്. പാകിസ്ഥാനെതിരെയുള്ള ആദ്യ മത്സര വിജയം ഇന്ത്യക്ക് ടൂര്‍ണമെന്റില്‍ മുന്നോട്ട് പോകാന്‍ ആത്മവിശ്വാസം നല്‍കുമെന്ന് മുന്‍ ഇന്ത്യന്‍ താരം കപില്‍ ദേവ് നേരത്തെ പറഞ്ഞിരുന്നു.