അവര്‍ പ്രശ്‌നക്കാരാണ് അവരുടെ കൂടെ ഞാന്‍ മുറി പങ്കിടില്ല; തമാശയുമായി രോഹിത്, വളച്ചൊടിച്ച് മാധ്യമങ്ങള്‍
Sports News
അവര്‍ പ്രശ്‌നക്കാരാണ് അവരുടെ കൂടെ ഞാന്‍ മുറി പങ്കിടില്ല; തമാശയുമായി രോഹിത്, വളച്ചൊടിച്ച് മാധ്യമങ്ങള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th April 2024, 12:44 pm

രോഹിത് ശര്‍മയും ശ്രേയസ് അയ്യാരും അടുത്തിടെ നെറ്റ്ഫ്‌ളിക്‌സിന്റെ ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍ പങ്കെടുത്തിരുന്നു.

ഹാസ്യ നടന്‍ കപില്‍ ശര്‍മയുമായുള്ള സംഭാഷണത്തില്‍ രോഹിത് ശര്‍മ രസകരമായിട്ടുള്ള ചില കാര്യങ്ങള്‍ പങ്കുവെക്കുകയുണ്ടായിരുന്നു. താന്‍ ഒരിക്കലും മുറി പങ്കിടാത്ത രണ്ട് ടീമംഗങ്ങളുടെ പേര് പറഞ്ഞ് സംസാരിക്കുകയായിരുന്നു ശര്‍മ. ശിഖര്‍ ധവാനും റിഷബ് പന്തിനു ഒപ്പം താരം നില്‍ക്കില്ലെന്ന് തമാശയില്‍ പറഞ്ഞു. ഇരുവരുടെയും കൂടെ രോഹിത് ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

പന്തും ധവാനും കുഴപ്പക്കാര്‍ ആണെന്നും മൂന്നോ നാലോ ദിവസത്തേക്ക് അവരുടെ മുറികള്‍ വൃത്തിയാക്കാറില്ലെന്നും കപിലിനോട് രോഹിത് പറഞ്ഞു.

‘ഇന്ന് രണ്ടു ടീമംഗങ്ങള്‍ക്കൊപ്പം ഒരു മുറി പങ്കിടേണ്ടി വന്നാല്‍ ധവാനും പന്തിനുമൊപ്പം ഞാന്‍ പോയില്ല, അവര്‍ കുഴപ്പക്കാരാണ് പരിശീലന സെഷനുകള്‍ക്ക് ശേഷം അവര്‍ നേരെ കിടക്കയില്‍ വന്നു വരും,

മാത്രമല്ല ഉച്ച ഒരു മണിവരെ അവര്‍ ഉറങ്ങും, അവരുടെ മുറി അലങ്കോലപ്പെട്ടിരിക്കും. മൂന്നോ നാലോ ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് അവരുടെ മുറികള്‍ വൃത്തിയാക്കുന്നത്. സമീപത്ത് താമസിക്കുന്നവര്‍ക്ക് പോലും അത് ബുദ്ധിമുട്ടാണ്. എനിക്ക് അവരുടെ കൂടെ നില്‍ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല,’രോഹിത് പറഞ്ഞു.

എന്നാല്‍ ഈ സംഭവത്തെ നിരവധി മാധ്യമങ്ങള്‍ വളച്ചൊടിച്ചു കൊണ്ടാണ് വാര്‍ത്തയാക്കുന്നത്.

ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ദല്‍ഹി കാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തി തങ്ങളുടെ ആദ്യ വിജയം രേഖപ്പെടുത്തിയിരിക്കുകയാണ്. ദല്‍ഹിക്കെതിരെ ആദ്യം ബാറ്റ് ചെയ്തു 5 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടി മുംബൈ മികച്ച പ്രകടനമാണ് നടത്തിയത്. മറുപടി ബാറ്റിങ്ങില്‍ കാപ്പിറ്റല്‍സിന് 8 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

 

Content Highlight: They are troublemakers and I won’t share a room with them; Rohit with a joke