ബാലണ്‍ ഡി ഓര്‍ ജേതാവിനെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ഫ്രാന്‍സിലേക്ക് ചുരുങ്ങി ഫുട്‌ബോള്‍ ലോകം
ഫുട്‌ബോള്‍ ലോകം ഫ്രാന്‍സിലേക്ക് ഉറ്റുനോക്കുകയാണ്. ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജോതാവിനെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ ഫ്രാന്‍സില്‍ നടക്കുന്ന പുരസ്‌കാര ചടങ്ങിന്റെ കാത്തിരിപ്പിലാണ്.
പാരീസിനെ ചാറ്റ്‌ലെറ്റ് തിയേറ്ററില്‍ വച്ചാണ് പ്രശസ്തമായ ബാലണ്‍ ഡി ഓര്‍ ചടങ്ങ് നടക്കുക. ഇന്ത്യന്‍ സമയം 12.30നാണ് (29/10/24) പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കുന്നത്.
ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച താരത്തെ തെരഞ്ഞെടുക്കാന്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിനാണ് 1956ല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ആരംഭിച്ചത്. 100 രാജ്യങ്ങളിലെ പത്ര പ്രവര്‍ത്തകരാണ് ജേതാവിനെ വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കുന്നത്.
ഓരോ രാജ്യത്തിനും ഒരാള്‍ വീതം, ഓരോ സ്ഥാനത്തിനും പോയിന്റുകള്‍ നല്‍കി റാങ്ക് ക്രമത്തില്‍ 10 കളിക്കാരെ തിരഞ്ഞെടുക്കുന്നു. ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന കളിക്കാരനാണ് പുരസ്‌കാരം ലഭിക്കുക.
ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഇത്തവണ പുരസ്‌കാര ചടങ്ങിലെ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്തായിരുന്നു.
13 തവണ ബാലണ്‍ ഡി ഓര്‍ ജേതാക്കളായ ഇരുവരും 20 വര്‍ഷത്തിന് ശേഷമാണ് ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്തായതും. ഇത്തവണ ആരാകും ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുക എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ആരാധകര്‍.