Film News
താങ്ക്‌സ് ഒക്കെ അവിടെ ഇരിക്കട്ടെ, പടത്തിന്റെ ടൈറ്റില്‍ എങ്കിലും ഇറക്കിവിടണം മിസ്റ്റര്‍; നിവിന് ഹനീഫ് അദേനിയുടെ മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 30, 12:54 pm
Friday, 30th June 2023, 6:24 pm

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ‘#NP42’ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് അടുത്ത ആഴ്ച.

ഹനീഫ് അദേനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന നിവിന്‍ പോളിയുടെ പോസ്റ്റിന്റെ അതേ കമന്റ് ബോക്സില്‍ സംവിധായകന്‍ ഹനീഫ് അദേനി തന്നെയാണ് ഈ അപ്ഡേറ്റ് പുറത്തുവിട്ടത്. ‘ഹാപ്പി ബര്‍ത്‌ഡേ ഡിയര്‍ ബ്രദര്‍’ എന്ന അടിക്കുറിപ്പോടെയാണ് നിവിന്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. താങ്ക്‌സ് ബ്രോ എന്ന് കമന്റ് ചെയ്ത ഹനീഫിനോട് താങ്ക്‌സ് ഒക്കെ അവിടെ ഇരിക്കട്ടെ, പടത്തിന്റെ ടൈറ്റില്‍ എങ്കിലും ഇറക്കിവിടണം മിസ്റ്റര്‍ എന്നാണ് നിവിന്‍ പറഞ്ഞത്. ഇതിന് മറുപടിയായാണ് സംവിധായകന്‍ നെക്സ്റ്റ് വീക്ക് എന്ന് പറഞ്ഞത്.

ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യു.എ.ഇയില്‍ തുടക്കം കുറിച്ചത്. കേരളത്തിലാണ് തുടര്‍ന്നുള്ള ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത്. മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്‌ചേഴ്സും ചേര്‍ന്നാണ് #NP42 നിര്‍മിക്കുന്നത്.

നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍ – സന്തോഷ് രാമന്‍, കോസ്റ്റ്യൂം മെല്‍വി ജെ, മ്യൂസിക് മിഥുന്‍ മുകുന്ദന്‍, എഡിറ്റിങ് – നിഷാദ് യൂസഫ്, മേക്കപ്പ് ലിബിന്‍ മോഹനന്‍, അസോസിയേറ്റ് ഡയറക്ടര്‍ – സമന്തക് പ്രദീപ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിനി ദിവാകര്‍,

Content Highlight: The title announcement of Nivin Pauly’s film will be made next week