തിരുവനന്തപുരം: ഹൈക്കോടതി വിധിയെ വെല്ലുവിളിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ച സാങ്കേതിക സർവകലാശാല താത്കാലിക വി.സി എത്തിയത് സംഘപരിവാർ ഓഫീസിൽ നിന്നെന്ന് റിപ്പോർട്ട്.
തിരുവനന്തപുരം: ഹൈക്കോടതി വിധിയെ വെല്ലുവിളിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ച സാങ്കേതിക സർവകലാശാല താത്കാലിക വി.സി എത്തിയത് സംഘപരിവാർ ഓഫീസിൽ നിന്നെന്ന് റിപ്പോർട്ട്.
സർവീസ് സംഘ് ഓഫീസിലെത്തി ഗോൾവാൾക്കറുടെ ചിത്രത്തിന് മുന്നിൽനിന്ന് ഫോട്ടോയും എടുത്തശേഷമാണ് ഡോ. കെ ശിവപ്രസാദ് സർവകലാശാല ആസ്ഥാനത്ത് എത്തിയത്. സംഘ് അധ്യാപക സംഘടനാ ഭാരവാഹിക്കും തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി പ്രതിനിധിയടക്കമുള്ളവർക്ക് ഒപ്പമെത്തിയ ശിവപ്രസാദിനെ കോൺഗ്രസ് അനുകൂല സംഘടനാ പ്രവർത്തകർ പൂക്കൾ നൽകി വരവേറ്റു.
അതേസമയം സാങ്കേതിക സർവകലാശാല ആക്ടിനെയും ഹൈക്കോടതി വിധിയെയും വെല്ലുവിളിച്ചുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയിൽ എസ്.എഫ്.ഐ, എഫ്.എഫ്.ഇ.ടി.ഒ, യൂണിവേഴ്സിറ്റി സ്‌റ്റാഫ് യൂണിയൻ പ്രതിനിധികളും ചേർന്ന് സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിച്ചു.
ഹൈക്കോടതിയെ വെല്ലുവിളിച്ച് സാങ്കേതിക-ഡിജിറ്റൽ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിക്കുകയായിരുന്നു. സർക്കാർ പട്ടികയിലുള്ളയാളെ പരിഗണിക്കണമെന്ന കോടതി ഉത്തരവ് മറികടന്നാണ് തന്നിഷ്ട പ്രകാരമുള്ള ഗവർണറുടെ നീക്കം. ഡോക്ടർ കെ. ശിവപ്രസാദിനെ കെ.ടി.യുവിലും, സിസാ തോമസിനെ ഡിജിറ്റൽ സർവകലാശാല വി.സിയായും നിയമിച്ചാണ് ഗവർണറുടെ അസാധാരണ നടപടി.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സർക്കാർ പട്ടികയിൽ നിന്നാകണമെന്നാണ് ഹൈക്കോടതി വിധി. ഇത് പരിഗണിക്കാതെയാണ് പട്ടികയില്‍ ഉള്‍പ്പെടാത്ത കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സീനിയർ പ്രൊഫസർ ഡോ. കെ. ശിവപ്രസാദിനെ ഗവർണർ നിയമിച്ചത്.
Content Highlight: The temporary VC appointed by the Governor came from the Sangh Parivar office