Advertisement
Entertainment
കുമ്പളങ്ങി നൈറ്റ്സ് ഫേവറിറ്റാണ്, എന്നാൽ ആ മലയാളം സിനിമ കണ്ട് എന്റെ കിളി പോയി: നാനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 22, 04:07 pm
Tuesday, 22nd April 2025, 9:37 pm

മാസ് മസാല ചിത്രങ്ങൾകൊണ്ട് നിറഞ്ഞ തെലുങ്ക് സിനിമ ഇൻഡസ്ട്രിയിൽ കലാമൂല്യവും അതോടൊപ്പം തന്നെ വ്യവസായ മൂല്യവുമുള്ള സിനിമകൾ കൊണ്ട് ഇൻഡസ്ട്രിയുടെതന്നെ പ്രതിച്ഛായ മാറ്റിയ അഭിനേതാവാണ് നാനി എന്ന പേരിലറിയപ്പെടുന്ന ഘണ്ടാ നവീൻ ബാബു. അദ്ദേഹം നായകനായെത്തിയ ജേഴ്‌സി, ശ്യാം സിംഹ റോയ്, ദസറ, ഹൈ നാന തുടങ്ങിയ സിനിമകളെല്ലാം ബോക്സ് ഓഫീസിൽ ഹിറ്റുകളായിരുന്നു.

തനിക്കിഷ്ടപ്പെട്ട മലയാളം സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് നാനി. തന്റെ എക്കാലത്തെയും ഫേവറിറ്റാണ് കുമ്പളങ്ങി നൈറ്റ്സ് എന്ന് നാനി പറയുന്നു. ബാംഗ്ലൂർ ഡേയ്സ്, ആവേശം, ലൂസിഫർ എന്ന ചിത്രങ്ങളും ഇഷ്ടമാണെന്നും ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഇതുവരെയും കാണാൻ കഴിഞ്ഞിട്ടില്ലെന്നും നാനി പറഞ്ഞു.

മഞ്ഞുമ്മൽ ബോയ്സ്  കണ്ട് എൻ്റെ കിളി പറന്നതാണ്

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ കണ്ട് തന്റെ കിളി പോയെന്നും കണ്ണൂർ സ്ക്വാഡും ബീഷ്മ പർവ്വവും ഇഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാനി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഹിറ്റ് 3യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് നാനി ഇക്കാര്യം പറഞ്ഞത്.

ആവേശം, ലൂസിഫർ എന്നീ ചിത്രങ്ങളും എനിക്ക് ഇഷ്ടമാണ്

‘എൻ്റെ എക്കാലത്തെയും ഫേവറിറ്റ് സിനിമകളിൽ മുൻപന്തിയിൽ ഉള്ള ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. അതുപോലെതന്നെ എനിക്ക് ബാംഗ്ലൂർ ഡേയ്സും ഇഷ്ടമാണ്. മഞ്ഞുമ്മൽ ബോയ്സ് എല്ലാം കണ്ട് എൻ്റെ കിളി പറന്നതാണ്.

ആവേശം, ലൂസിഫർ എന്നീ ചിത്രങ്ങളും എനിക്ക് ഇഷ്ടമാണ്. ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ ഇതുവരെ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. കണ്ണൂർ സ്ക്വാഡും ബീഷ്മ പർവ്വവുവും എനിക്ക് ഇഷ്ടമാണ്. അങ്ങനെ മലയാളത്തിൽ എനിക്ക് ഇഷ്ടപ്പെട്ട ഒരുപാട് സിനിമകളുണ്ട്,’ നാനി പറയുന്നു.

Content Highlight: Nani Talks About His Favorite Malyalam Movies