Entertainment
എമ്പുരാനിലെ പാട്ട് പുറത്തിറങ്ങി; റിലീസിന് ഇനി രണ്ടു ദിവസം

സിനിമാപ്രേമികൾ ഏറെ കാത്തിരിക്കുന്ന എമ്പുരാനിൽ നിന്നുള്ള ഗാനം പുറത്തിറങ്ങി. ‘ഫിർ സിന്ദ’ ( Phir Zinda – The Ballad Of Retribution) എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തുവന്നിട്ടുള്ളത്. തനിഷ്‌ക് നബർ വരികൾ രചിച്ച ഗാനത്തിന്റെ സംഗീതം ദീപക് ദേവ് ആണ് നിർവഹിച്ചത്. ആനന്ദ് ഭാസ്കർ ആണ് ഗാനം ആലപിച്ചത്.

അബ്രാം ഖുറേഷി, സായിദ് മസൂദ്, മസൂദിൻ്റെ ചെറുപ്പം എന്നിവർ നിറഞ്ഞ് നിൽക്കുന്നുണ്ട്. പൂർണമായും ഹിന്ദിയിലാണ് പാട്ട്. ആശിർവാദ് സിനിമാസിൻ്റെ യൂട്യൂബിലൂടെയാണ് പാട്ട് പുറത്തുവന്നത്. പാട്ട് ഇതിനോടകം തന്നെ പ്രേഷകശ്രദ്ധ നേടി.

റിലീസിന് മുമ്പ് തന്നെ റെക്കോർഡ് നേട്ടം സ്വന്തമാക്കി മുരളി ഗോപി തിരക്കഥയൊരുക്കി പൃഥ്വിരാജ്-മോഹൻലാൽ എമ്പുരാൻ റിലീസിനൊരുങ്ങുകയാണ്. 6,45,000 അധികം ടിക്കറ്റുകളാണ് ചിത്രത്തിൻ്റെ ആദ്യദിവസം തന്നെ വിറ്റുപോയത്.

ഓൺലൈൻ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ ബുക്ക് മൈ ഷോയിൽ ആദ്യ ദിവസത്തിൽ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യൻ ചിത്രമാണ് എമ്പുരാൻ. മാർച്ച് 27നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആദ്യ ഷോ ആറുമണിക്ക് തന്നെ തുടങ്ങുമെന്നാണ് ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടുള്ളത്.

മോഹൻലാലിനും പൃഥ്വിരാജിനും പുറമേ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, സായി കുമാർ, ബൈജു സന്തോഷ്, സുരാജ് വെഞ്ഞാറമൂട്, നന്ദു, സാനിയ ഇയ്യപ്പൻ, ഫാസിൽ എന്നിവരുൾപ്പെടെ ഒരു വലിയ താരനിര എമ്പുരാനിലുണ്ട്.

Content Highlight: The song from Empuraan has been released, two days left for the release