കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ മാധ്യമങ്ങള്‍ക്കിടയിലെ അവ്യക്തത ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. മീഡിയ വണ്ണും മാതൃഭൂമിയും 24 ന്യൂസും കൈരളിയും എണ്ണം പറഞ്ഞ് ഭൂരിപക്ഷം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഏഷ്യാനെറ്റും മനോരമയും വോട്ടെണ്ണല്‍ തുടങ്ങിയിട്ടില്ല എന്നാണ് ആദ്യ സമയത്ത് പറയുന്നത്.
പോസ്റ്റല്‍ വോട്ടിന്റെ ഔദ്യോഗിക കണക്ക് വന്നപ്പോഴാണ് പല മാധ്യമങ്ങളിലും പല കണക്കുകളും വന്നത്. ഇത് പ്രേക്ഷകരിലും കണ്‍ഫ്യൂഷനുണ്ടാക്കി. മറ്റ് ചാനലുകള്‍ കണക്കുകള്‍ പറയുമ്പോള്‍ എണ്ണിത്തുടങ്ങിയിട്ടില്ല, മറ്റുള്ള കണക്കുകള്‍ വസ്തുതാവിരുദ്ധമാണെന്നായിരുന്നു ഏഷ്യാനെറ്റും മനോരമയും അവകാശപ്പെടുന്നത്.
അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആദ്യ റൗണ്ടില്‍ ഉമ തോമസിന്റെ ലീഡ് 4000 കടന്നു. പി.ടി തോമസിന്റെ കഴിഞ്ഞ തവണത്തെ ലീഡിനേക്കാള്‍ കൂടുതലാണ് ഉമ തോമസിന്റെ ലീഡ്.