2014 ല്‍ പാര്‍ട്ടി നിര്‍ണായക ശക്തിയാവില്ല; പ്രകാശ് കാരാട്ടുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം
Dool Talk
2014 ല്‍ പാര്‍ട്ടി നിര്‍ണായക ശക്തിയാവില്ല; പ്രകാശ് കാരാട്ടുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th October 2012, 5:26 pm

പശ്ചിമ ബംഗാളിലെയും കേരളത്തിലെയും ഭരണം നഷ്ടപ്പെട്ടതിന് ശേഷം ദേശീയതലത്തില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം തിരിച്ചുപിടിക്കാനുള്ള പ്രവര്‍ത്തനത്തിനായിരുന്നു അവര്‍ പ്രാധാന്യം നല്‍കേണ്ടിയിരുന്നത്. വരാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏതൊരു ചെറു പാര്‍ട്ടിയും തങ്ങള്‍ നിഷ്ഭ്രരാണെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടാറില്ല. രാജ്യത്തെ ഇടതുപക്ഷത്തിന്റെ പ്രധാനകക്ഷിയായ സി.പി.ഐ.എമ്മിന്റെ ജനറല്‍ സെക്രട്ടറി വരാന്‍ പോകുന്ന പൊതു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ണായക ശക്തിയാവില്ലെന്ന് തുറന്ന് സമ്മതിക്കുകയാണ്. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി തെഹല്‍ക്ക ലേഖകന്‍ അശോക് മാലിക്ക് നടത്തിയ അഭിമുഖത്തിലേക്ക്…..

CPIM General Secretery Prakash Karat

മൊഴിമാറ്റം: നസീബ ഹംസ

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുമ്പില്ലാത്ത വിധം സി.പി.ഐ.എം മുതലാളിത്തവുമായി നല്ല സൗഹൃദമായാണ് കാണുന്നത്. സി.പി.ഐ.എമ്മിന്റെ സാമ്പത്തികശാസ്ത്രം തന്നെ അങ്ങനെയായതായി വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ ഇടതുപക്ഷം മാത്രമാണ് ഇതിനെ അംഗീകരിക്കാത്തത്?

രാജ്യത്ത് വര്‍ധിച്ച് വരുന്ന അഴിമതിയെ കുറിച്ച് ഇടതുപക്ഷം ബോധവാന്മാരാണ്. രാജ്യം അവലംബിച്ചുവരുന്ന നവ ഉദാരവത്കരണത്തിന്റെ  ഭാഗമായാണ് ഇങ്ങനെ സംഭവിക്കുന്നത്. രാജ്യത്തെ മുതലാളിത്ത-രാഷ്ട്രീയ-ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ അവിശുദ്ധകൂട്ടുകെട്ട് കൊണ്ടാണ് ഇത് നിലനില്‍ക്കുന്നത്. ഇന്ന് പുറത്ത് വരുന്ന പ്രമുഖ അഴിമതിക്കഥയിലെല്ലാം ഏതെങ്കിലും കോര്‍പ്പറേറ്റുകള്‍ക്ക് പങ്കുള്ളതായാണ് കാണുന്നത്. അപ്പോള്‍ അഴിമതി ഇല്ലാതാക്കണമെങ്കില്‍ ആദ്യം വേണ്ടത് അതിന്റെ ഉറവിടത്തെ നശിപ്പിക്കുകയാണ്. നവ ലിബറല്‍ വ്യവസ്ഥയെ തകര്‍ക്കാതെ ഇത് സാധ്യമാവുകയില്ല.

അഴിമതി ആരോപിക്കപ്പെട്ട നേതാക്കളെയോ ഉദ്യോഗസ്ഥരെയോ മാത്രം സൂചിമുനയില്‍ നിര്‍ത്താന്‍ വളരെ എളുപ്പമാണ്. പക്ഷേ, യഥാര്‍ത്ഥത്തില്‍ പോരാടേണ്ടത് ഇവിടത്തെ വ്യവസ്ഥിതിയോടാണ്. അതുകൊണ്ടാണ് ഇടതുപക്ഷത്തിന്റെ പോരാട്ടം പുറത്ത് കാണാത്തതും പെട്ടെന്നുള്ള ഫലമുണ്ടാകാത്തതും. ഇന്നത്തെ രാഷ്ടീയ സാഹചര്യങ്ങളില്‍ അഴിമതിയാരോപണങ്ങളില്‍ പെടാത്ത ഒരേയൊരു പാര്‍ട്ടിയും ഇടതുപക്ഷമാണെന്നത് എല്ലാവരും അംഗീകരിക്കുന്നുമുണ്ട്.

2014 ലെ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്ന് സഖ്യങ്ങളാണ് കേള്‍ക്കുന്നത്. മൂന്നാം മുന്നണിയെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇടതുപക്ഷം എവിടെയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

1990 കള്‍ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മും ഇടതുപാര്‍ട്ടികളും വലിയ പ്രധാന്യം വഹിച്ചിരുന്നു. അന്ന് അത്തരം നിരവധി സഖ്യങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ ഉണ്ടായിരുന്നു. കൃത്യമായ പ്ലാനിങ്ങും പൊതുരാഷ്ട്രീയ നിലപാടും ഇല്ലാത്തതു മൂലമാണ് ആ സഖ്യങ്ങളൊന്നും വിജയം കാണാതിരുന്നത്. പക്ഷേ, ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് അന്നത്തെ പോലെ കേന്ദ്രബിന്ദുവായി പ്രവര്‍ത്തിക്കാനാവില്ല. അതിനാല്‍ ഒരു ബദലിനെ കുറിച്ച് ആലോചിക്കുന്നത് ഉചിതമാകുമെന്ന് തോന്നുന്നില്ല. യു.പി.എ സര്‍ക്കാറിന്റെ ജനവിരുദ്ധ നടപടികള്‍ക്കും ബി.ജെ.പിയുടെ വര്‍ഗ്ഗീയരാഷ്ട്രീയ സഖ്യത്തിനും എതിരായി നില്‍ക്കുന്ന പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാണ് സി.പി.ഐ.എം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

വളരെയധികം സ്വാധീനമുണ്ടായിരുന്ന ഇടതുപക്ഷത്തിന് പതുക്കെ തങ്ങള്‍ക്ക് മാത്രമായ സ്വാധീനം നഷ്ടമാകുന്നുണ്ടോ. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാട് അസ്വസ്ഥപ്പെടുത്തുന്നുണ്ടോ?

ഇടതുപക്ഷത്തിന്റെ സ്വാധീനം അതിന്റെ യഥാര്‍ത്ഥ ശക്തിയേക്കാള്‍ കൂടുതലാണ്. 2004 ലെ പൊതുതിരഞ്ഞെടുപ്പ് മറ്റ് തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമാണ്. 2004-ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് 60 സീറ്റ് ലഭിച്ചിരുന്നു. 45 സീറ്റുകള്‍ ലഭിച്ചിരുന്ന സ്ഥാനത്താണിത്. അപ്പോള്‍ സി.പി.ഐ.എമ്മിന് സാമൂഹിക-സാമ്പത്തിക മേഖലകളില്‍ വളരെ വ്യക്തമായ ബദല്‍പരിപാടികള്‍ മുന്നോട്ട് വെക്കാന്‍ മാത്രം സ്വാധീനവുമുണ്ടായിരുന്നു. അന്ന് മുതല്‍ ചില്ലറവ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തിനെതിരെ കടുത്ത നിലപാടാണ് പാര്‍ട്ടി എടുത്തിരിക്കുന്നത്. ഇപ്പോള്‍ മറ്റു പാര്‍ട്ടികളും അതിനെ എതിര്‍ക്കുന്നതായും കാണാം.[]

ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാടില്‍ അത്ഭുതമൊന്നും തോന്നുന്നില്ല. കേരളത്തില്‍ വളരെ മുമ്പ് തന്നെ ഇങ്ങനെയൊരവസ്ഥ നമ്മള്‍ കണ്ടതാണ്. ഇടതുപക്ഷത്തിന് വളരെ ശക്തമായ വേരുകളാണ് ഇവിടെയൊക്കെയുള്ളത്. സി.പി.ഐ.എമ്മിന്റെ പല നിലപാടുകളും വലതുപാര്‍ട്ടികള്‍ സ്വീകരിക്കാറുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ബംഗാളില്‍ ഇടതുപക്ഷത്തിന്റെ വേരുകള്‍ ആഴത്തിലുള്ളതാണെന്നും അതിന്റെ സ്വാധീനം അവസാനിച്ചിട്ടില്ലെന്നുമാണ്.

2004 ന് ശേഷം ഇടതുപക്ഷത്തിന്റെ പല ശക്തി കേന്ദ്രങ്ങളും കോണ്‍ഗ്രസ് പിടിച്ചെടുത്തുവല്ലോ?

പൊതുജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നത് യു.പി.എ സര്‍ക്കാറിന്റെ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും വനസംരക്ഷണ നിയമവും സമൂഹത്തില്‍ ഏറെ സ്വീകരിക്കപ്പെട്ടിരുന്നത് കൊണ്ടാണ്. പക്ഷേ ഇത്തരം പദ്ധതികളെല്ലാം നടപ്പാക്കിയത് ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദ്ദം മൂലമായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിപ്പോള്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുന്നത് കാണാവുന്നതാണ്.

2011 ല്‍ പശ്ചിമ ബംഗാളിലേറ്റ പരാജയം സി.പി.ഐ.എമ്മിനെ ഏറെ ബാധിച്ചിരുന്നു. പാര്‍ട്ടിയുടെ ഈ പരാജയം എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്ന അവസ്ഥ പോലെയായിരുന്നു. പാര്‍ട്ടിയുടെ ഈ ഉലച്ചില്‍ 2004 ലിന് ശേഷമുള്ള ബി.ജെ.പിയുടെ അവസ്ഥ പോലെയായിരുന്നു

34 വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് പാര്‍ട്ടിയുടെ പരാജയമുണ്ടാകുന്നത്. സ്വാഭാവികമായും ഇനി തിരിച്ച് അധികാരത്തില്‍ വരാന്‍ കുറച്ച് സമയമെടുക്കും. പക്ഷേ ഇത് തോല്‍വി സമ്മതിക്കലല്ല. എത്ര ഭീകരമായിരുന്നു തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിക്ക് നേരെയുണ്ടായ അക്രമണം. അസംബ്ലി തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമുള്‍പ്പെടെ 81 പേരാണ് കൊല്ലപ്പെട്ടത്. കലാപങ്ങളും ഭീഷണികളും ഇന്ന് പശ്ചിമബംഗാളിലെ ചില ജില്ലകളിലെ സ്ഥിരം സംഭവങ്ങളാണ്. ഇതിനെ മറികടക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സി.പി.ഐ.എം ആദ്യം ചെയ്യുന്നത്.

മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി പുതിയ അംഗങ്ങളെയും നേതൃത്വത്തെയും കൊണ്ടുവരികയെന്നത് സി.പി.ഐ.എമ്മിന്റെ പ്രത്യേകതയാണ്. ബംഗാളിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഇതിലൂടെയുള്ള മാറ്റം പെട്ടന്നുണ്ടാകുന്ന ഒന്നല്ല.

പശ്ചിമ ബംഗാളില്‍ സി.പി.ഐ.എമ്മിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കും? 2006 ന് ശേഷം ബുദ്ധദേവ് ഭട്ടാചാര്യ മുന്നോട്ട് വെച്ച സാമൂഹിക-സാമ്പത്തിക പരിപാടികള്‍ തന്നെയാവുമോ പാര്‍ട്ടി പിന്തുടരുക

പാര്‍ട്ടിയുടെ ഏറ്റവും അനുഭവും പക്വതയുമുള്ള ഘടകമാണ് പശ്ചിമബംഗാളിലേത്. മൂന്ന് പതിറ്റാണ്ടിന് ശേഷം സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായും പാര്‍ട്ടി പ്രവര്‍ത്തിക്കുന്നു. ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുന്‍ വര്‍ഷങ്ങളിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം വിമര്‍ശനാത്മകമായി പരിശോധിച്ചാല്‍ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക മേഖലയില്‍ എടുത്ത പല തീരുമാനങ്ങളും പുന:പരിശോധിക്കേണ്ടി വരും. എല്ലാ തടസ്സങ്ങളെയും മറികടക്കാനുള്ള സമയം ഞങ്ങള്‍ക്കുണ്ട്. പക്ഷേ, ഇപ്പോള്‍ ഞങ്ങളുടെ പ്രവര്‍ത്തനം പ്രതിപക്ഷത്ത് നിന്നുകൊണ്ടാണ്. നിരന്തരമായി പോരാട്ടങ്ങളിലൂടെ കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഞങ്ങള്‍ വിജയം കാണുകയും ചെയ്യും.

അടുത്ത പേജില്‍ തുടരുന്നു

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജനകീയ നേതാക്കളെ സംഭാവന ചെയ്ത സംസ്ഥാനമാണ് കേരളം. വി.എസ് അച്യുതാനന്ദന് ശേഷവും കേരളത്തില്‍ നിന്ന് മികച്ച നേതാക്കള്‍ ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല. വിഭാഗീയത ഉണ്ടായപ്പോഴൊക്കെ അതിനെ മറികടക്കാനുമായിട്ടുണ്ട്.

CPIM New Face

സാമ്പത്തിക നയങ്ങളില്‍ ആഗോളപരമായി തന്നെ ഒരു പുനര്‍വിചിന്തനം നടന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ പുതിയ ഇടതുപക്ഷത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാടെന്താണ്?

സി.പി.ഐ.എമ്മിന്റെ സാമ്പത്തിക നയം നവ ഉദാരവത്കരണനയങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക എന്നതാണ്. ഒരു ബദല്‍ സമീപനത്തിന് വേണ്ടിയാണ് നമ്മള്‍ നിലകൊള്ളുന്നത്. നിലവിലുള്ള വ്യവസ്ഥ പ്രകൃതി വിഭവങ്ങളെ കൊള്ളയടിക്കുന്ന മുതലാളിത്തത്തോടാണ് കൂട്ടുകൂടുന്നത്. പുതിയ ഇടതുപക്ഷ ചിന്താധാര സാമൂഹിക സാംസ്‌കാരിക രംഗത്ത് ഊന്നിയിട്ടുള്ളതായിരിക്കും. സാമൂഹികമായുള്ള അടിച്ചമര്‍ത്തലിനെതിരെയുള്ള പോരാട്ടമാണ് ഇടതുപക്ഷം ആദ്യമായി ഏറ്റെടുക്കാന്‍ പോകുന്നത്. അതോടൊപ്പം ഉദാരവത്കരണത്തിനും സ്വതന്ത്ര വിപണിക്ക് വേണ്ടിയും ഉണ്ടാക്കിയ നയങ്ങളെയെല്ലാം മാറ്റേണ്ടതുമുണ്ട്. ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന സ്വത്വരാഷ്ട്രീയവാദത്തെ ക്രിയാത്മകമായി കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിക്ക് സാധിക്കും.[]

മുസ്‌ലീംകളോടുള്ള മമതാ ബാനര്‍ജിയുടെ സമീപനം പരുക്കനും പലപ്പോഴും അതിരുവിടാറുമുണ്ട്. ഇത് ആശങ്ക ജനിപ്പിക്കുന്നതല്ലെ?

വര്‍ഗ്ഗരാഷ്ട്രീയം മുന്നോട്ട് വെക്കുന്ന സി.പി.ഐ.എമ്മിനേയും മറ്റ് ഇടത് പാര്‍ട്ടികളെയും ഉന്മൂലനം ചെയ്യുന്നതിനായി സ്വത്വ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ് മമതാ ബാനര്‍ജി ചെയ്യുന്നത്. സാമുദായികവും വിഭാഗീയത ഉണ്ടാക്കുന്നതുമായ ശക്തികള്‍ രാജ്യത്ത് വേരുറപ്പിക്കുമെന്നതാണ് ഇതിന്റെ പരിണിത ഫലം. ഇടതുപക്ഷത്തിന്റെ സ്വാധീനം മൂലം പശ്ചിമ ബംഗാളില്‍ വര്‍ഗീയരാഷ്ട്രീയത്തിന് സ്വാധീനമുണ്ടായിരുന്നില്ല. എന്നാല്‍ വര്‍ഗീയ രാഷ്ട്രീയത്തെ പുനുരുജ്ജീവിപ്പിക്കുന്നത് ആശങ്കാജനകമാണ്.

പശ്ചിമ ബംഗാളില്‍ പ്രാദേശിക പ്രശ്‌നങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റെ വികസന പരിപാടികളില്‍ നയപരമായി സി.പി.ഐ.എം പരാജയപ്പെട്ടിരുന്നോ?

എനിക്കങ്ങനെ തോന്നുന്നില്ല. ബംഗാളില്‍ ബദല്‍ നയപരിപാടികള്‍ നടപ്പാക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിഞ്ഞിരുന്നു. ഭൂപരിഷ്‌കരണം നടപ്പാക്കുകയും പിന്താങ്ങുകയും ചെയ്ത ഒരേയൊരു പാര്‍ട്ടി സി.പി.ഐ.എമ്മാണ്. പ്രാദേശിക സാഹചര്യങ്ങള്‍ ഓരോ സംസ്ഥാനത്തിന്റെയും വ്യത്യസ്തമാണ്. രാജ്യത്തെ ഫെഡറല്‍ സമ്പ്രദായത്തില്‍ സി.പി.ഐ.എം വിജയിച്ചിട്ടേയുള്ളൂ.

V S Achithanandanകേരളത്തിലെ ജനകീയനേതാവിന്റെ പ്രായം തൊണ്ണൂറിനോടടുത്തു. വിഭാഗീയതയും ഉണ്ടെന്നു കേള്‍ക്കുന്നു

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജനകീയ നേതാക്കളെ സംഭാവന ചെയ്ത സംസ്ഥാനമാണ് കേരളം. വി.എസ് അച്യുതാനന്ദന് ശേഷവും കേരളത്തില്‍ നിന്ന് മികച്ച നേതാക്കള്‍ ഉണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്. ആശങ്കപ്പെടേണ്ട ഒരു കാര്യവുമില്ല. വിഭാഗീയത ഉണ്ടായപ്പോഴൊക്കെ അതിനെ മറികടക്കാനുമായിട്ടുണ്ട്. 2004 ലും 2006 ലും ചെയ്തത് പോലെ ഇപ്പോഴുള്ള വിഭാഗീയതയെയും ഇല്ലാതാക്കും.

ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി ഒരു ദീര്‍ഘകാലസഖ്യത്തെ കുറിച്ച് ഇപ്പോഴും ആലോചിക്കുന്നുണ്ടോ?

ദീര്‍ഘകാലത്തേക്കോ, ഒരിക്കലുമുണ്ടാകില്ല. ചെറിയ സമയത്തേക്ക് പോലും ആലോചിക്കാനാവില്ല. ഞങ്ങള്‍ തുടര്‍ന്നും കോണ്‍ഗ്രസിനെ എതിര്‍ക്കും.

പക്ഷേ, റോബര്‍ട്ട് വധേരയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ നിങ്ങള്‍ മൗനം പാലിച്ചല്ലേ. ഈ പ്രശ്‌നം നിങ്ങള്‍ പാര്‍ലമെന്റ്ില്‍ ഉന്നയിച്ചതുമില്ല. ഞാന്‍ മനസ്സിലാക്കിയതനുസരിച്ച് വധേരയ്‌ക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ നിങ്ങളുടെ ഒരു എം.പിക്ക് വിവരം ലഭിച്ചിരുന്നു?

വധേരയ്‌ക്കെതിരെയും ഡി.എല്‍.എഫിനെതിരെയും ഹരിയാന സര്‍ക്കാറിനെതിരേയും അന്വേഷിക്കണമെന്ന് ഞാങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഞങ്ങള്‍ക്ക് വ്യക്തമായ തെളിവുകള്‍ ലഭിച്ചതിന് ശേഷമായിരുന്നു ഇത്. നേരത്തേ ഇക്കണോമിക്‌സ് ടൈംസില്‍ ഈ വാര്‍ത്ത വന്നിരുന്നു. പക്ഷേ കൂടുതല്‍ തെളിവുകള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂ.

21 ാം  നൂറ്റാണ്ടിന്റെ സാഹചര്യമനുസരിച്ച് മാരക്‌സിസത്തെ നവീകരിക്കുന്നതില്‍ മതിയായ പഠനങ്ങള്‍ നടക്കുന്നുണ്ടോ?

21 ാം  നൂറ്റാണ്ടില്‍ മാര്‍ക്‌സിസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ട്. പുതിയ കാലഘട്ടത്തിനനുസരിച്ചുമുള്ള മാര്‍ക്‌സിസത്തെ മുന്നോട്ട് വെക്കാന്‍ ഇത്തരം പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും സാധിക്കും. ലാറ്റിനമേരിക്കയില്‍ പുതിയ നൂറ്റാണ്ടിലെ സോഷ്യലിസത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്തായാലും ഇരുപതാം നൂറ്റാണ്ടിലെ സോഷ്യലിസം ആവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നത് ഉറപ്പാണ്. പുതിയ സാഹചര്യത്തിനനുസരിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഉള്‍കൊള്ളിക്കാനും അനാവശ്യമായത് ഒഴിവാക്കുയും വേണം.

അമേരിക്കയേക്കാളും ചൈനയുമായുള്ള സൗഹൃതമാണ് ഇന്ത്യക്ക് കൂടുതല്‍ അനുയോജ്യമെന്ന് തോന്നുന്നുണ്ടോ?

സ്വതന്ത്രമായ വിദേശ നയമാണ് ഇന്ത്യക്ക് കൂടുതല്‍ അനുയോജ്യം. അമേരിക്കയുമായി മാത്രം ബന്ധം പുലര്‍ത്തുന്നതിനേക്കാള്‍ കൂടുതല്‍ പേരുമായി ഒരുമിച്ച് നില്‍ക്കുന്നതാണ് ഇന്ത്യക്ക് കൂടുതല്‍ ഗുണകരം. അത്‌കൊണ്ട് തന്നെ ചൈന, റഷ്യ, ബ്രിക്‌സ് രാഷ്ട്രങ്ങള്‍ എന്നിവയുമായി ബന്ധമുണ്ടാക്കുന്നത് നന്നായിരിക്കും. ചൈനയും ഇന്ത്യയും തമ്മില്‍ ബന്ധം ആകാവുന്നതാണ് പഴയ വൈര്യം ഇപ്പോള്‍ ഇല്ലതാനും.

താങ്കളെ മാധ്യമങ്ങള്‍ ഒരേസമയം സൈദ്ധാന്തികനായും കടുംപിടുത്തക്കാരനായും ചിത്രീകരിക്കുന്നുണ്ടല്ലോ?

കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ പലതും പാര്‍ട്ടി നയങ്ങളും സാമ്പത്തിക സിദ്ധാന്തങ്ങളും നെഗറ്റീവായാണ് ചിത്രീകരിച്ചത്. അവരില്‍ നിന്നും ഞാന്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല. അവര്‍ എന്നെ കുറിച്ച് നല്ലതായാലും മോശമായാലും എന്ത് പറയുന്നു എന്നത് എന്നെ അലട്ടാറില്ല. സൈദ്ധാന്തികനായും കര്‍ക്കശക്കാരനായും ചിത്രീകരിക്കുന്നത് ഞങ്ങള്‍ ശരിയായ ദിശയിലാണെന്നതിന്റെ തെളിവാണ്.

കടപ്പാട്: തെഹല്‍ക്ക