മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും ശിവസേനയും തര്‍ക്കത്തിലോ, സര്‍ക്കാര്‍ താഴെ വീഴുമോ?; നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്
national news
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും ശിവസേനയും തര്‍ക്കത്തിലോ, സര്‍ക്കാര്‍ താഴെ വീഴുമോ?; നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th May 2020, 5:21 pm

മുംബൈ: മഹാരാഷ്ട്രയില്‍ എം.എല്‍.സി തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ശിവസേനയും കോണ്‍ഗ്രസും തമ്മിലുണ്ടായ പിണക്കത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ്. സര്‍ക്കാരിന്റെ നിലനില്‍പ്പിനെ കുറിച്ചും കോണ്‍ഗ്രസ് പ്രതികരിച്ചു.

മഹാ വികാസ് അഘാഡി സര്‍ക്കാരില്‍ യാതൊരു അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും സര്‍ക്കാര്‍ പ്രവര്‍ത്തനം സുഗമമായാണ് നടക്കുന്നതെന്നും ഒറ്റക്കെട്ടായാണ് കൊവിഡ് മഹാമാരിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു.

എം.എല്‍.സി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ട് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ ശിവസേനയ്ക്കും മുഖ്യമന്ത്രി ഉദ്ദവ് താക്കറേയ്ക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അധികമായി പ്രഖ്യാപിച്ച ഒരു സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചിരുന്നു.

നിയമസഭയില്‍ ഞങ്ങളുടെ അംഗങ്ങളുടെ സംഖ്യ കുറവായതിനാല്‍ ഞങ്ങള്‍ രണ്ട് സീറ്റില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ഞങ്ങള്‍ക്ക് രണ്ടാം സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള അംഗസംഖ്യ ഉണ്ടായിരുന്നില്ല. പിന്നീട്, കൊവിഡ് 19 കാലമായതിനാല്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയും ഓരോ എം.എല്‍.എമാരോടും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അശോക് ചവാന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായുള്ള ബന്ധം വളരെ സുഗമമായി മുന്നോട്ട് പോകുന്നുവെന്നും മികച്ച ഭരണം കാഴ്ചവെക്കുന്നതിന് വേണ്ടിയാണ് മൂന്നു പാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.