Advertisement
Entertainment
ആ ചോദ്യങ്ങൾ കേട്ടപ്പോൾ മനസിലായി ലാലേട്ടന് അഭിനയത്തോടുള്ള കൊതി: തരുൺ മൂർത്തി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 23, 02:45 am
Sunday, 23rd June 2024, 8:15 am

മോഹൻലാൽ ആരാധകരും സിനിമ പ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം.

മോഹൻലാൽ 360 സിനിമകൾ പൂർത്തിയാക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. 20 വർഷത്തിന് ശേഷം മലയാളികളുടെ പ്രിയ താരജോഡികളായ മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നുവെന്നതും പ്രേക്ഷകർക്ക് ചിത്രത്തിന് പ്രതീക്ഷകൾ നൽകുന്നുണ്ട്.

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഇപ്പോഴിതാ തന്റെ ചിത്രത്തിന്റെ കഥ മോഹൻലാലിനോട് പറയാൻ ചെന്ന അനുഭവം പറയുകയാണ് തരുൺ മൂർത്തി. ദേശാഭിമാനി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു തരുൺ.

‘കഴിഞ്ഞ ഒരു വർഷം തിരക്കഥ ജോലികളിലായിരുന്നു. തിരക്കഥ പൂർത്തിയായ ശേഷം മോഹൻലാലിനെ കണ്ടാൽ മതിയെന്ന് തീരുമാനിച്ചിരുന്നു. 14-15 കരട് തിരക്കഥ എഴുതിയ ശേഷമാണ് പൂർത്തിയായത്.

ആദ്യം ലാലേട്ടനെ കാണാൻ പോയപ്പോൾ വളരെ ആകാംക്ഷയോടെയാണ് അദ്ദേഹം കഥ കേട്ടത്. കഥാപാത്രത്തെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചു. അതിലൊരു അഭിനേതാവിന്റെ കൊതി ഞാൻ കണ്ടിരുന്നു.

എമ്പുരാന്റെ ചിത്രീകരണത്തിനായി പോകുകയാണ്, അത് കഴിഞ്ഞ് കാണാമെന്നാണ് പറഞ്ഞത്. പിന്നെ രണ്ടുമാസം കാത്തിരിപ്പായിരുന്നു. വന്നശേഷം അദ്ദേഹം ഓർത്തു വിളിച്ചു. ആദ്യം കണ്ടപ്പോൾ നാലഞ്ചു മണിക്കൂറോളം സംസാരിച്ചു.

രണ്ടാം തവണ രണ്ട്- മൂന്ന് മണിക്കൂർ സംസാരിച്ചു. എന്നിട്ട് ‘ചെയ്യാം മോനെ’ എന്നാണ് പറഞ്ഞത്. എന്ന് ചെയ്യാമെന്ന് അറിയിക്കാമെന്നും പറഞ്ഞു. പിന്നീട് ഏപ്രിലിൽ തുടങ്ങാമെന്ന് പറഞ്ഞു,’തരുൺ മൂർത്തി പറയുന്നു.

 

Content Highlight: Tharun Moorthy Talk About Experience With Mohanlal