Entertainment news
പുത്തൻ ക്യാമ്പസ്‌ കഥയുമായി 'താൾ', റിലീസ് ഡേറ്റ് പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Nov 27, 12:51 pm
Monday, 27th November 2023, 6:21 pm

അൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യാ ആൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ക്യാംമ്പസ് ത്രില്ലർ ചിത്രം ‘താൾ’ ഡിസംബർ 8ന് തിയേറ്ററുകളിലേക്കെത്തും.

നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഡോ.ജി. കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം.

താളിലെ റിലീസായ ബിജിബാൽ ഒരുക്കിയ രണ്ടു ഗാനങ്ങളും യൂട്യൂബിൽ ട്രൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു.

രണ്ട് കാലഘട്ടങ്ങളിലെ ഒരു കോളേജിലെ വിശ്വാ, മിത്രൻ എന്നിവരുടെ കഥ പറയുന്ന ചിത്രത്തിൽ, ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ എന്നിവരോടൊപ്പം രഞ്ജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

താളിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം: സിനു സിദ്ധാർത്ഥ്, സംഗീതം: ബിജിബാൽ, ലിറിക്‌സ്: ബി. കെ. ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, സൗണ്ട് ഡിസൈൻ: കരുൺ പ്രസാദ്, വിസ്‌താ ഗ്രാഫിക്സ്,

വസ്ത്രാലങ്കാരം: അരുൺ മനോഹർ, പ്രൊജക്റ്റ് അഡ്വൈസർ: റെജിൻ രവീന്ദ്രൻ, കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ: കിച്ചു ഹൃദയ് മല്ല്യ , ഡിസൈൻ: മാമി ജോ, ഡിജിറ്റൽ ക്രൂ: ഗോകുൽ, വിഷ്ണു, പി. ആർ. ഓ: പ്രതീഷ് ശേഖർ.

Content Highlight: Thaal Movie Release Date Announced