Advertisement
Kerala
ബുള്‍ഷിറ്റ്! രാഹുല്‍ ഈശ്വര്‍ പൊട്ടനെന്ന് ടി.ജി മോഹന്‍ദാസ്; മോഹന്‍ദാസ് വര്‍ഗീയ വാദിയാണെന്ന് രാഹുല്‍; ചാനല്‍ ചര്‍ച്ചയില്‍ തമ്മിലടിച്ച് ഇരുവരും; വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Oct 19, 01:12 pm
Thursday, 19th October 2017, 6:42 pm

എറണാകുളം: ചാനല്‍ ചര്‍ച്ചയില്‍ പരസ്പരം ചളിവാരിയെറിഞ്ഞ് രാഹുല്‍ ഈശ്വറും ടി.ജി മോഹന്‍ദാസും. റിപ്പോര്‍ട്ടര്‍ ചാനലില്‍ കഴിഞ്ഞദിവസം താജ്മഹല്‍ ഉള്‍പ്പെടെയുള്ള സ്മാരകങ്ങളെ പൊതു പൈതൃകമായി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നടന്ന ചര്‍ച്ചക്കിടെയാണ് സംഘപരിവാര്‍ നേതാവ് ടി.ജി മോഹന്‍ദാസും രാഹുല്‍ ഈശ്വറും വാക്‌പോര് നടത്തിയത്.


Also Read: താജ്മഹല്‍ തകര്‍ക്കാന്‍ ഉദ്ദേശമില്ല; മുസ്‌ലിം ഭരണത്തിനുകീഴില്‍ തകര്‍ക്കപ്പെട്ട മൂന്ന് ക്ഷേത്രങ്ങള്‍ തിരികെ വേണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി


ബി.ജെ.പി നേതാക്കളുടെ താജ്മഹലിനെതിരാ.യ പരാമര്‍ശത്തിന്റെ സന്ദര്‍ഭത്തിലായിരുന്നു “ഇനി താജ്മഹല്‍” എന്ന വിഷയത്തില്‍ “എഡിറ്റേര്‍സ് അവര്‍” ചര്‍ച്ച നടത്തിയത്. ചര്‍ച്ചയുടെ തുടക്കം മുതലേ ഇരുവരും പര്‌സപരം കൊമ്പുകോര്‍ക്കുകയായിരുന്നു. ആര്‍.എസ്.എസിന്റെ ആദ്യാകാല നേതക്കളെക്കുറിച്ച് രാഹുല്‍ ഈശ്വര്‍ സംസാരിച്ച തുടങ്ങിയത് മുതലാണ് ഇരുവരും പരസ്പരം അധിക്ഷേപങ്ങള്‍ ആരംഭിച്ചത്.

ആര്‍.എസ്.എസ് നേതാക്കളെപ്പറ്റി രാഹുല്‍ സംസാരിച്ചപ്പോള്‍ താന്‍ അവരുടെയൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയാണെന്ന മോഹന്‍ദാസ് പറയുകയായിരുന്നു. ഉടന്‍ രാഹുല്‍ അവരുടെ നിലപാടുകളെ പറ്റി താങ്കള്‍ക്ക് എന്തറിയാം എന്ന് ടി ജി മോഹന്‍ദാസിനോട് ചോദിച്ചു. എന്നാല്‍ രാഹുല്‍ ഈശ്വര്‍ പിന്തിരിപ്പനാണെന്ന മറുപടിയായിരുന്നു മോഹന്‍ദാസ് നല്‍കിയത്.

ഇതു കേട്ട രാഹുല്‍ ഈശ്വര്‍, അര്‍ത്തുങ്കല്‍ പള്ളി പൊളിക്കാന്‍ ആഹ്വാനം ചെയ്ത വര്‍ഗീയ വാദിയാണ് ടി ജി മോഹന്‍ദാസ് എന്നു പറയുകയായിരുന്നു. മോഹന്‍ദാസിന്റെ ട്വിറ്റര്‍ പരാമര്‍ശം രാഹുല്‍ എടുത്തിട്ടതോടെ മോഹന്‍ദാസ് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. “ബുള്‍ഷിറ്റ് ഇതുപൊലുള്ള പൊട്ടന്‍മാരോട്” എന്നുപറഞ്ഞായിരുന്നു മോഹന്‍ദാസിന്റെ മറുപടി. തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ വീട്ടില്‍ നിന്നും തറവാട്ടില്‍ നിന്നും ഇറക്കിവിട്ടതാണെന്ന് മോഹന്‍ദാസ് പറഞ്ഞു.


Dont Miss: ജയ്പൂര്‍ രാജാവില്‍ നിന്ന് ക്കൈകലാക്കിയ സ്ഥലത്താണ് താജ്മഹല്‍ പണിതത്; തെളിവുകള്‍ കൈയ്യിലുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി


ഇരുവരും ചാനല്‍ചര്‍ച്ചയാണെന്ന ബോധമില്ലാതെ സംസാരിക്കാന്‍ തുടങ്ങിയതോടെ അവതാരകന്‍ അഭിലാഷ് മോഹന്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. ചര്‍ച്ച വ്യക്തിപരമായ പരാമര്‍ശങ്ങളിലേക്കാണ് നീങ്ങുന്നതെന്നും ഇതംഗീകരിക്കാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയുടെ വീഡിയോ കാണാം: