Cricket
കണ്ണടച്ചാണ് അക്തറിന്റെ ബൗണ്‍സര്‍ സച്ചിന്‍ നേരിട്ടത്: ആസിഫ്
സ്പോര്‍ട്സ് ഡെസ്‌ക്
2020 May 27, 07:04 am
Wednesday, 27th May 2020, 12:34 pm

ലാഹോര്‍: ഷൊയ്ബ് അക്തറിന്റെ ബൗണ്‍സറുകള്‍ക്ക് മുന്നില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കണ്ണടച്ച് നില്‍ക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് പാക് താരം മുഹമ്മദ് ആസിഫ്. 2006 ലെ ടെസ്റ്റിലാണ് സച്ചിന്‍ അക്തറിന്റെ തുടര്‍ച്ചയായ ബൗണ്‍സറുകള്‍ക്ക് മുന്നില്‍ പതറിയതെന്ന് ആസിഫ് പറഞ്ഞു.

ഇര്‍ഫാന്‍ പത്താന്‍ ഹാട്രിക്ക് നേടിയ കറാച്ചി ടെസ്റ്റിലായിരുന്നു ‘സംഭവം’.

‘ഇര്‍ഫാന്റെ ഹാട്രിക്കോടെ തകര്‍ന്ന പാക് ബാറ്റിംഗ് നിര കമ്രാന്‍ അക്മലിന്റെ സെഞ്ച്വറി മികവില്‍ 240 റണ്‍സിലെത്തി. മറുപടി ബാറ്റിംഗില്‍ ഞങ്ങള്‍ ഇന്ത്യയെ 238 ല്‍ ചുരുട്ടിക്കെട്ടുകയായിരുന്നു’, ആസിഫ് ഓര്‍ത്തെടുത്തു.

ബൗളിംഗ് തുടങ്ങിയതോടെ പതിവിലപം വേഗതയിലായിരുന്നു അക്തര്‍ പന്തെറിഞ്ഞത്. ഞാന്‍ സ്‌ക്വയര്‍ ലെഗ്ഗിലായിരുന്നു ഫീല്‍ഡിംഗിനായി നിന്നത്. അക്തറിന്റെ ഒന്നോ രണ്ടോ ബൗണ്‍സര്‍ സച്ചിന്‍ കണ്ണടച്ചാണ് നേരിട്ടത്- ആസിഫ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രണ്ടാം ഇന്നിംഗ്‌സില്‍ 599 റണ്‍സ് നേടിയ 341 റണ്‍സിന്റെ വിജയമാണ് പാകിസ്താന്‍ അന്ന് നേടിയത്. ആസിഫ് മത്സരത്തില്‍ ഏഴ് വിക്കറ്റാണ് നേടിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: