Advertisement
national news
മുംബൈയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രതി പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 09, 04:51 am
Wednesday, 9th April 2025, 10:21 am

താനെ: മുംബൈയില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതി പിടിയിലായതായി പൊലീസ് അറിയിച്ചു. ആസിഫ് മന്‍സൂരി (19) എന്ന യുവാവാണ് കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

ഭക്ഷണം നല്‍കി ആളില്ലാത്ത സ്ഥലത്തെത്തിച്ചാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് കുട്ടിയുടെ മൃതദേഹം സമീപത്തുള്ള ഓടയില്‍ തള്ളുകയായിരുന്നു.

ജോലി കഴിഞ്ഞെത്തിയ അമ്മ കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയ ശേഷം നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ സുഹൃത്ത് നല്‍കിയ വിവരം അനുസരിച്ചാണ് പരിശോധന നടന്നത്. ചിപ്‌സും ചോക്ലേറ്റും നല്‍കി ഒരാള്‍ അവളെ കൊണ്ടുപോയെന്നാണ് കുട്ടിയുടെ സുഹൃത്ത് അമ്മയോട് പറഞ്ഞത്. ശ്രദ്ധ എന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗത്തേക്കാണ് ഇരുവരും പോയതെന്നും കുട്ടി വിവരം നല്‍കിയിരുന്നു.

ഈ അപ്പാര്‍ട്ട്‌മെന്റിന്റെ സമീപത്തുള്ള ഓടയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ബി.എന്‍.എസിലെ 103(1), 96, 137(2), 64, 65(2), 64(i), 238 എന്നീ വകുപ്പുകളും പോക്‌സോ നിയമത്തിലെ 4, 6, 8, 12 വകുപ്പുകളും പ്രകാരം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Content Highlight: Ten-year-old girl abused and murdered in Mumbai; accused arrested